കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോഴ്‌സിന്റെ ഉപകമ്പനിയായ കിയ മോട്ടോഴ്സ് ഇന്ത്യന്‍ വിപണിയില്‍ അടുത്ത വര്‍ഷമെത്തും. 2019 സെപ്റ്റംബറോടെ ആന്ധ്രയിലെ അനന്തപൂരിലെ പ്ലാന്റില്‍ കാര്‍ നിര്‍മിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. 

200 കോടി ഡോളറിന്റെ നിക്ഷേപമാണ് കമ്പനി ഇന്ത്യയില്‍ നടത്തുക. അത്യാധുനിക സൗകര്യങ്ങളുള്ള പ്ലാന്റില്‍ നിന്ന് മൂന്ന് ലക്ഷത്തോളം വാഹനങ്ങള്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. കാറുകളുടെയും എസ്.യു.വി. കളുടെയും ലോകത്തെ ആറാമത്തെ വലിയ നിര്‍മാതാക്കളാണ് കിയ. 

Content HIghlights; Kia Motors first car in India to roll out next year