കൊച്ചിയിലെ ഡിസൈന്‍ ടൂറില്‍ ലോകോത്തര കാറുകള്‍ അവതരിപ്പിച്ച് കിയാ മോട്ടോര്‍സ്. ഓരോ ആറു മാസത്തിലും ഒരു പുതിയ കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന കിയാ
2021 ല്‍ തങ്ങളുടെ പോര്‍ട്ട്‌ഫോളിയോയിലെ പുതിയ മോഡല്‍ കാറുകളുടെ എണ്ണം അഞ്ച് ആക്കാനാണ്‌ പദ്ധതിയിടുന്നത്. ഇതിന്റെ ആദ്യപടി എന്ന നിലയില്‍ ഈ വര്‍ഷം അവസാനത്തോടെ കിയാ എസ്പി 2i ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

 2025 ഓടെ 16 ഇലക്ട്രിക് കാര്‍ മോഡലുകളും വിപണിയില്‍ ഇറക്കാന്‍ കിയ ആലോചിക്കുന്നുണ്ട്. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന എസ്പി2i-യില്‍ അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്തുണയും ഉണ്ടാകും. പുതിയ മോഡലുകള്‍ വിപണിയില്‍ ഇറക്കിക്കൊണ്ട് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ആദ്യ അഞ്ച് കാര്‍ കമ്പനികളില്‍ ഒന്നാകുകയാണ് കിയയുടെ ബിസിനസ് ലക്ഷ്യം. 

Content highlights: Kia motors, auto, Car