നിലവിലെ വാഹനത്തിന് 10 വയസ്, സ്ഥിരമായി തകരാര്‍; പി.ജയരാജന് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങുന്നു


നിലവില്‍ ഉപയോഗിക്കുന്ന പഴയ ഇന്നോവയ്ക്ക് തുടര്‍ച്ചയായി അറ്റകുറ്റപ്പണി വേണ്ടിവരുന്നുവെന്നും അതിനാല്‍ പുതിയ വാഹനം വാങ്ങണമെന്നുമായിരുന്നു റിപ്പോര്‍ട്ട്.

പി.ജയരാജൻ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ | Photo: Mathrubhumi, Toyota

ന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും ഹൈക്കോടതി ജഡ്ജിമാര്‍ക്കുമായി എട്ട് ഇന്നോവ ക്രിസ്റ്റകള്‍ വാങ്ങാന്‍ അനുമതി നല്‍കിയതിനു പിന്നാലെ ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജനും പുതിയ കാര്‍ വാങ്ങുന്നു.

എല്ലാ സുരക്ഷാ സംവിധാനങ്ങളോടുമുള്ള മുന്തിയ ശ്രേണിയിലെ ഇന്നോവ ക്രിസ്റ്റ വാങ്ങാനാണ് തീരുമാനം. 35 ലക്ഷം രൂപ ചെലവിടാനാണ് അനുമതി. ഇതിനായി ഖാദിബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചിരുന്നു.





നിലവില്‍ ഉപയോഗിക്കുന്ന പഴയ ഇന്നോവയ്ക്ക് തുടര്‍ച്ചയായി അറ്റകുറ്റപ്പണി വേണ്ടിവരുന്നുവെന്നും അതിനാല്‍ പുതിയ വാഹനം വാങ്ങണമെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതിനായി സര്‍ക്കാരിന്റെ പ്രത്യേക അനുമതി തേടുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അത്യാവശ്യകാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പ്രതികരണം.

10 വര്‍ഷം പഴക്കമുള്ള വാഹനമാണ് മാറുന്നതെന്ന് പി. ജയരാജന്‍ വ്യക്തമാക്കി. നിരന്തര അറ്റകുറ്റപ്പണികള്‍വേണ്ട ആകാറില്‍ പലയിടത്തും ഉദ്ദേശിക്കുന്ന സമയത്ത് എത്താനാവാത്ത സ്ഥിതിയായിരുന്നു. ഈ അവസ്ഥയിലാണ് പുതിയ വാഹനം വാങ്ങാനുള്ള അനുമതി ലഭിക്കുന്നത്-അദ്ദേഹം വ്യക്തമാക്കി.

Content Highlights: Khadi board vice chairman p jayarajan gets new Toyota Innova Crysta


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented