കോവിഡേ വേഗം വണ്ടിവിട്ടോ; അണുവിട വിട്ടുകൊടുക്കാതെ കേരളത്തിലെ വാഹനക്കച്ചവടം


ഷോറൂമില്‍ പോകാതെ, സെയില്‍സ് റപ്രസന്റേറ്റീവിനെപ്പോലും കാണാതെ വാഹനം വാങ്ങാം.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കോവിഡിട്ട ബ്രേക്ക് ഈസിയായി മറികടന്ന് കുതിക്കുകയാണ് വാഹന വിപണി. ആവശ്യക്കാരും ഉപഭോക്താക്കളും കൂടിയിട്ടേയുള്ളൂ. കേരളത്തില്‍ കോവിഡിന് തളര്‍ത്താന്‍ കഴിയാത്ത ചുരുക്കം ചില മേഖലകളിലൊന്ന്. കുറച്ചുകാലം വേഗം ഇത്തിരി കുറവായിരുന്നെങ്കില്‍ ഇപ്പോള്‍ നോര്‍മല്‍ സ്പീഡിലാണ് വാഹന വിപണി. ഇക്കാലത്തിനിടെ ഷോറൂമുകളുടെ പ്രവര്‍ത്തനം അടിമുടി മാറി.

ഷോറൂമില്‍ പോകാതെ, സെയില്‍സ് റപ്രസന്റേറ്റീവിനെപ്പോലും കാണാതെ വാഹനം വാങ്ങാം. ഒരു കടലാസില്‍പ്പോലും ഒപ്പിടേണ്ട. എല്ലാം ഡിജിറ്റല്‍. ഇഷ്ടവാഹനം തിരഞ്ഞെടുക്കുന്നതു മുതല്‍ പണമിടപാടുവരെ വീട്ടിലിരുന്ന്. ഡെലിവറിയും വീട്ടില്‍ത്തന്നെ. ഇനി വാഹനമെടുക്കാന്‍ വായ്പ വേണോ, പുറത്തിറങ്ങാതെ അതും റെഡിയാകും. അദൃശ്യനായ ഇടപാടുകാരന് വായ്പ നല്‍കാന്‍ പുതുതലമുറ ബാങ്കുകള്‍ സജ്ജം.

വാഹനപ്രിയരേ ഇതിലേ..

  • എടുക്കാനാഗ്രഹിക്കുന്ന വാഹനം ഏതെന്ന് ആദ്യമേ മുന്‍കൂട്ടി ഉറപ്പിക്കുക
  • ടെസ്റ്റ്‌ ൈഡ്രവ് പരമാവധി ഒഴിവാക്കുക. പകരം വാഹനവിദഗ്ധരുടെ ഉപദേശം തേടുകേയാ റിവ്യൂ കണക്കിലെടുക്കുകയോ ചെയ്യാം
  • ഷോറൂമില്‍ പോകാെത പണമിടപാട് നടത്താന്‍ ശ്രമിക്കുക. ഷോറൂമുകളുടെ സൈറ്റുകളിലൂടെയോ നെറ്റ് ബാങ്കിങ് മുഖേനയോ പണമയക്കാം
  • ഡെലിവറിയും വീട്ടില്‍വെച്ചാക്കാം

വേഗം വണ്ടിവിടാം...

  • ഷോറൂമിലെത്തുന്ന ഉപഭോക്താക്കളെ അധികനേരം ഇരുത്തരുത്. നടപടികള്‍ വേഗം പൂര്‍ത്തിയാക്കി മടക്കി അയക്കണം
  • ഉപഭോക്താക്കള്‍ക്ക് ചായയും മറ്റും നല്‍കുന്നത് ഒഴിവാക്കാം
  • ടെസ്റ്റ്‌ ഡ്രൈവ്‌ പ്രോത്സാഹിപ്പിക്കാതിരിക്കുക
  • വാഹനം ഡെലിവറി രണ്ടോ മൂന്നോപേര്‍ മാത്രം പങ്കെടുക്കുന്ന ചെറിയ പരിപാടിയായി ചുരുക്കണം
പരിശോധന കര്‍ക്കശം

തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചാണ് ആളുകളെ ഷോറൂമിലേക്ക് പ്രവേശിപ്പിക്കുന്നത്. ഓരോരുത്തരുടെയും പേരുവിവരങ്ങള്‍ ശേഖരിച്ച് വെക്കുന്നുണ്ട്. കൂടാതെ ഗുണഭോക്താക്കള്‍ക്ക് ഇടപാടുകള്‍ സുഗമമാക്കാനുള്ള സംവിധാനങ്ങള്‍ ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ വാഹനങ്ങളും അണുവിമുക്തമാക്കുന്നുണ്ട്.

ഗിരീശന്‍ വിശ്വനാഥന്‍ (മാനേജിങ് പാര്‍ട്ണര്‍, ഗായത്രി മോട്ടേഴ്‌സ്)

ഓണ്‍ലൈന്‍ ഇടപാടുകള്‍

വാഹനം വാങ്ങാന്‍ ഷോറൂമിലെത്തുന്നവര്‍ക്ക് ഒറ്റത്തവണകൊണ്ടുതന്നെ ഇടപാടുകള്‍ മുഴുവനായും നടത്തിക്കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഇടപാടുകളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ സൗകര്യമുള്ള സമയം നിശ്ചയിച്ച് വാഹനം സര്‍വീസ് നടത്തിക്കൊടുക്കും. ഇതിലൂടെ തിരക്ക് കുറയ്ക്കാനാവുന്നുണ്ട്.

തോമസ് പോള്‍ (ഡയറക്ടര്‍, പാലക്കാട് സുസുക്കി).

വാഹനങ്ങള്‍ അണുവിമുക്തം

എല്ലാ വാഹനങ്ങളും അണുവിമുക്തമാക്കിയ ശേഷമാണ് ആളുകള്‍ക്ക് നല്‍കുന്നത്. ഇതിനായി ഷോറൂമുകളില്‍ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെ കര്‍ശനമായി നടപ്പാക്കുന്നുണ്ട്.

അഫ്‌സല്‍ അഹമ്മദ് (മാനേജിങ് പാര്‍ട്ണര്‍, ഗനി ഹോണ്ട).

മാനദണ്ഡങ്ങള്‍ പാലിക്കുന്നു

കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ഷോറൂംപ്രവര്‍ത്തനം. ടെസ്റ്റ് ഡ്രൈവ് വാഹനങ്ങള്‍ ഉപയോഗത്തിന് മുന്‍പും ശേഷവും മെയിന്‍ ടച്ച് പോയിന്റ്‌സെല്ലാം (ഡോര്‍ ഹാന്‍ഡില്‍, സ്റ്റിയറിങ് വീല്‍, ഹാന്‍ഡ് ബ്രേക്ക്, കീ, സീറ്റ്) അണുവിമുക്തമാക്കുന്നുണ്ട്.

സലീഷ് ചോല (ഡയറക്ടര്‍, ഗ്രാന്‍ഡ് ഗ്രൂപ്പ്)

Content Highlights: Kerala Vehicle Sale Back To Normal After Corona Lock Down

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented