ഇലക്ട്രിക് വാഹനങ്ങളെ വരവേല്‍ക്കാന്‍ ഇന്ത്യയിലെ നിരത്തുകള്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇ-മൊബിലിറ്റിയുടെ സാധ്യതകളെ കുറിച്ചും ഗതാഗത മേഖലയിലെ ഡിജിറ്റലൈസേഷനെയും കുറിച്ച് പഠിക്കാന്‍ സംസ്ഥാന ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും സംഘവും യു.കെയിലെത്തി.
ഇ-മൊബിലിറ്റിലി, കേരളത്തിലെ മൂന്ന് നഗരത്തില്‍ യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നടപ്പാക്കല്‍, ഉള്‍നാടന്‍ ജലപാതകള്‍, ഗതാഗത മാര്‍ഗങ്ങളുടെ ഡിജിറ്റല്‍ സേവനം, ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതി സൗഹാര്‍ദ ഇന്ധനങ്ങളുടെ സാധ്യത എന്നിവയും ഈ സന്ദര്‍ശനത്തിലെ പഠനവിഷയങ്ങളാകും.
ഗാതഗത വകുപ്പ് സെക്രട്ടറി കെ.ആര്.ജ്യോതിലാല്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സുദേവ് കുമാര്‍, എം.പി.ദിനേശ് എന്നിവരുടെ സംഘമാണ് ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി മന്ത്രിക്കൊപ്പം ബ്രിട്ടണില്‍ എത്തിയിട്ടുള്ളത്.
2018 ഒക്ടോബര്‍ നാലിന് ബ്രീട്ടീഷ് ഹൈകമ്മീഷന് ഉദ്യോഗസ്ഥര്‍ കേരളം സന്ദര്‍ശിക്കുകയും ഇലക്ട്രോണിക് വെഹിക്കിള്‍ ഇക്കോ സിസ്റ്റം വികസിപ്പിക്കാനുള്ള കേരള സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കാളികളാകുവാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനുശേഷം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ച് യുകെ ഹൈകമ്മീഷണര്‍ കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ചെന്നൈയില്‍ ഒരു വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ കേരളത്തിലെ അര്‍ബണ്‍ മൊബിലിറ്റിയിലെ നിക്ഷേപസാധ്യതകളെ കുറിച്ച് ഗതാഗതവകുപ്പ് സെക്രട്ടറി വിശദീകരിക്കുകയും ചെയ്തു.
ഇതിനുശേഷം നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഗതാഗത രംഗത്തെ കൂടുതല്‍ സാധ്യതകളെ കുറിച്ച് പഠിക്കാന്‍ കേരളത്തില്‍നിന്നുള്ള സംഘം ബ്രിട്ടണില്‍ എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ സമഗ്ര ഇലക്ട്രിക് വെഹിക്കിള്‍ പോളിസി നടപ്പാക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് കേരളമെന്ന് എ.കെ.ശശീന്ദ്രന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെട്ടു.
Content Highlights: Kerala Transport Minister Visits UK To Study Electric Mobility
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..