വെള്ളയടിച്ച് വെടക്കാക്കാനില്ല; കേരള ടൂറിസ്റ്റ് ബസുകള്‍ കൂട്ടത്തോടെ കര്‍ണാടകയിലേക്ക്


1 min read
Read later
Print
Share

കര്‍ണാടക രജിസ്ട്രേഷന്‍ നേടുന്ന ബസുകള്‍ക്ക് കേരളത്തില്‍ നികുതിയടച്ചാല്‍ ഇവിടെയും ഓടാം.

കർണാടകയിലേക്ക് രജിസ്‌ട്രേഷൻ മാറിയ കേരള ടൂറിസ്റ്റ് ബസുകളിൽ ഒന്ന് | Photo: Instagram/komban_fanboy

കീകൃതനിറം ഉള്‍പ്പെടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ഒരുവിഭാഗം ടൂറിസ്റ്റ് ബസുകള്‍ അതിര്‍ത്തി കടക്കുന്നു. രജിസ്ട്രേഷന്‍ കര്‍ണാടകത്തിലേക്ക് മാറ്റി ഏകീകൃത നിറമെന്ന നിബന്ധന ഒഴിവാക്കാനാണിത്. തീവ്രതയേറിയ ലൈറ്റിനും ശബ്ദസംവിധാനങ്ങള്‍ക്കും സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ കര്‍ശന വ്യവസ്ഥകള്‍ കര്‍ണാടകയിലില്ല.

കര്‍ണാടക രജിസ്ട്രേഷന്‍ നേടുന്ന ബസുകള്‍ക്ക് കേരളത്തില്‍ നികുതിയടച്ചാല്‍ ഇവിടെയും ഓടാം. ഏതാനും ബസുകള്‍ ഇതിനകം ഇങ്ങനെ കേരളത്തില്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ നിയമങ്ങള്‍ പാലിക്കില്ലെന്നും ഓടാതിരുന്നാലും വെള്ളനിറം അടിക്കില്ലെന്നും ചില ബസുടമകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വെല്ലുവിളിച്ചിരുന്നു.

2022 ഒക്ടോബറില്‍ വടക്കഞ്ചേരിയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പതുപേരുടെ ജീവനെടുത്ത അപകടത്തിനുശേഷമാണ് സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളുടെ നിറം, ശബ്ദസംവിധാനം എന്നിവയുള്‍പ്പെടെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത ബസുകള്‍ക്ക് ഇവിടെ ഏകീകൃത നിറം നിര്‍ബന്ധിക്കാനാകില്ല.

കേരളത്തില്‍ ഓടാന്‍ രണ്ടുവഴികള്‍

കര്‍ണാടകത്തിലോ മറ്റു സംസ്ഥാനങ്ങളിലോ രജിസ്ട്രേഷന്‍ നേടുന്ന ടൂറിസ്റ്റ് ബസുകള്‍ക്ക് കേരളത്തില്‍ ഓടാന്‍ രണ്ട് പഴുതുകളുണ്ട്. ഒന്ന് രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തുനിന്ന് ഓള്‍ഇന്ത്യാ പെര്‍മിറ്റ് നേടി കേരളത്തില്‍ ത്രൈമാസനികുതിയടച്ച് ഇവിടേക്ക് കടക്കാം. സീറ്റ് കണക്കാക്കി പ്രവേശനനികുതിയടച്ചും സംസ്ഥാനത്ത് ഓടുന്നതാണ് രണ്ടാമത്തെ മാര്‍ഗം. പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹനവകുപ്പിന് ഈ വാഹനങ്ങളെ തടയാനാകും. എന്നാല്‍, അത്തരം കടുത്ത നടപടിയിലേക്ക് മോട്ടോര്‍വാഹനവകുപ്പ് കടന്നിട്ടില്ല.

Content Highlights: Kerala tourist buses change registration to Karnataka to violate color code and other restrictions

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
KSRTC Eicher Bus

1 min

കെ.എസ്.ആര്‍.ടി.സിക്ക് കൂടുതല്‍ ഇലക്ട്രിക് ബസുകള്‍; ഇത്തവണ എത്തിയത് പുതുപുത്തന്‍ ഐഷര്‍ ഇ-ബസ്

Jun 5, 2023


CCTV Camera

1 min

എ.ഐ. ക്യാമറകള്‍ റെഡി, ഇന്നുമുതല്‍ പിഴ; ഒരു വി.ഐ.പി.ക്കും ഇളവുണ്ടാവില്ലെന്ന് മന്ത്രി 

Jun 5, 2023


driving license

1 min

ഡ്രൈവിങ് ലൈസന്‍സ് സേവനം താറുമാറായിട്ട് നാലുദിവസം; കേന്ദ്രത്തിന്റെ കുഴപ്പമെന്ന് എം.വി.ഡി

Jun 4, 2023

Most Commented