വാഹനമോടിക്കുന്നതിനിടെ വഴിയരികില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകളിലേക്ക്  ഡ്രൈവറുടെ ശ്രദ്ധ തിരിയരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സിനിമാതാരങ്ങളുടെത് ഉള്‍പ്പടെയുള്ള ചിത്രങ്ങളുള്ള പരസ്യബോര്‍ഡുകളാണ് വഴിയരികില്‍ സ്ഥാപിച്ചിട്ടുള്ളത്.

ഡ്രൈവ് ചെയ്യുന്നവരുടെ ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടുത്തുന്ന പല ഘടകങ്ങളും നിരത്തുകളില്‍ കാണാന്‍ കഴിയും. ഒരു നിമിഷത്തെ അശ്രദ്ധ മൂലം നമുക്ക് നഷ്ടപ്പെടുന്നത് വിലപ്പെട്ട ജീവനുകളാണ്. ഡ്രൈവ് ചെയ്യുമ്പോള്‍ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന ഒരു ഘടകവും നമ്മളെ സ്വാധീനിക്കാന്‍ പാടില്ലെന്നും പോസ്റ്റില്‍ പറയുന്നു.

സിനിമാ നടിയുടെ ചിത്രം പതിച്ച പരസ്യബോര്‍ഡിന്റെ ചിത്രം ഉള്‍പ്പെടെ പോസ്റ്റ് ചെയ്താണ് പോലീസിന്റെ മുന്നറിയിപ്പ്. എത്ര പ്രിയപ്പെട്ടവരായാലും ഡ്രൈവറുടെ ശ്രദ്ധ മാറരുത് എന്ന തലക്കെട്ടോടെയാണ് ഈ ചിത്രം പോലീസ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

Content Highlights: Kerala Police Waring For Drivers About Advertisement Board