ജി.ഡി. എന്‍ട്രി ഇനി പൊല്ലാപ്പല്ല, പോല്‍ ആപ്പിലാണ്; ജി.ഡി. എന്‍ട്രിയും ആപ്പിലാക്കി കേരള പോലീസ്


വണ്ടിയൊന്ന് തട്ടി, ഇന്‍ഷുറന്‍സ് കിട്ടാനുള്ള ജി.ഡി.എന്‍ട്രി ഒന്ന് തരാമോ. പോലീസ് സ്‌റ്റേഷനുകളില്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യമാണിത്.

പ്രതികാത്മക ചിത്രം | Photo: Kerala Police

ണ്ടിയൊന്ന് തട്ടി, ഇന്‍ഷുറന്‍സ് കിട്ടാനുള്ള ജി.ഡി.എന്‍ട്രി ഒന്ന് തരാമോ. പോലീസ് സ്‌റ്റേഷനുകളില്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യമാണിത്. വാഹനാപകടമുണ്ടായാല്‍ അതിന്റെ തുടര്‍നടപടികള്‍ക്കായി വലിയ നെട്ടോട്ടമാണ് വേണ്ടി വരാറുണ്ടായിരുന്നത്. എന്നാല്‍, ഈ ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരം ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയാണ് കേരളാ പോലീസ്.

ജി.ടി.എന്‍ട്രി ലഭിക്കുന്ന സേവനം കൂടുതല്‍ ഉദാരമാക്കുന്നതിനായി 2018-ല്‍ ഇത് വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചിരുന്നു. കേരള പോലീസിന്റെ തുണ എന്ന വെബ്‌സൈറ്റിലാണ് ഇത് ലഭ്യമാക്കിയിരുന്നത്. എന്നാല്‍, പുതിയ അറിയിപ്പ് അനുസരിച്ച് കേരള പോലീസിന്റെ മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലും ജി.ഡി. എന്‍ട്രി ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.



ഈ സേവനം ലഭിക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷനില്‍ പേരും മൊബൈല്‍ നമ്പറും നല്‍കുകയും, ആ നമ്പറില്‍ ലഭിക്കുന്ന ഒ.ടി.പിയും ആധാര്‍ നമ്പറും നല്‍കിയാല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഒരുതവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ പിന്നീട് പേലീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും അത് മതിയാകും

അപകടം സംഭവിച്ച് വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനുള്ള ജി.ഡി. എന്‍ട്രി ലഭിക്കുന്നതിനായി ആപ്പിലെ റിക്വസ്റ്റ് ആക്‌സിഡന്റ് ജി.ഡി. എന്ന സേവനം തിരഞ്ഞെടുക്കാവുന്നതാണ്. ഇതില്‍ അപേക്ഷിക്കുന്നയാളിന്റെ വിവരങ്ങളും ആക്‌സിഡന്റ് സംബന്ധമായ വിവരങ്ങളും അപകട ചിത്രങ്ങളും സബ്മിറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷനുകളും നല്‍കിയിട്ടുണ്ട്.

ഇത്തരത്തില്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങളുടെയും അപേക്ഷയുടെയും പോലീസ് പരിശോധാന പൂര്‍ത്തിയാക്കിയതിന് ശേഷം ഇതില്‍ നിന്ന് തന്നെ ജി.ഡി. എന്‍ട്രി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെ എടുക്കാവുന്നതാണ്. ഇതുവഴി ജനങ്ങള്‍ക്ക് പോലീസ് സ്‌റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലും എത്താതെ മറ്റ് സേവനങ്ങളും ആപ്പില്‍ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അപകടം സംഭവിച്ച വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കാണ് ജിഡി എന്‍ട്രി ആവശ്യമായി വരുന്നത്. ഒരു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടക്കുന്ന എല്ലാ പ്രധാന സംഭവങ്ങളും രേഖപ്പെടുത്തി വയ്ക്കുന്ന പോലീസ് റെക്കോര്‍ഡാണ് ജനറല്‍ ഡയറി. ഇതില്‍ പരാതി, അപകടങ്ങള്‍, മറ്റ് അക്രമ സംഭവങ്ങള്‍ തുടങ്ങിയവയെല്ലാം രേഖപ്പെടുത്തണം.

Content Highlights: Kerala police offer GD entry through POL App, Digital Service By Kerala Police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented