വിദേശത്ത് 5 കോടി, കേരളത്തില്‍ വെറും 80 ലക്ഷം; ഡ്രോണ്‍ പിടിച്ചെടുക്കാന്‍ 'ഈഗിള്‍ ഐ' വാഹനം


ആന്റി ഡ്രോണ്‍ സംവിധാനത്തിന് അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ വരുന്ന ഡ്രോണുകളെ വരെ നിശ്ചലമാക്കാന്‍ കഴിയും.

ആന്റി ഡ്രോൺ മൊബൈൽ വെഹിക്കിളായ 'ഈഗിൾ ഐ' | ഫോട്ടോ: മാതൃഭൂമി

കൊച്ചി: അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനുമുള്ള സംവിധാനങ്ങളുമായി കേരള പോലീസ്. ആന്റി ഡ്രോണ്‍ മൊബൈല്‍ വെഹിക്കിളായ 'ഈഗിള്‍ ഐ' മുഖ്യമന്ത്രി പിണറായി വിജയന്‍ കൊക്കൂണ്‍ കോണ്‍ഫറന്‍സില്‍ പുറത്തിറക്കി.

ഡ്രോണ്‍ ആക്രമണങ്ങളും അനുമതിയില്ലാത്ത പ്രവര്‍ത്തനങ്ങളും കണ്ടെത്തി അത്തരം ഡ്രോണുകളെ നിര്‍വീര്യമാക്കി പിടിച്ചെടുക്കുകയാണ് ആന്റി ഡ്രോണ്‍ സംവിധാനത്തിന്റെ രീതി. ഇതിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി ഓഫീസര്‍മാര്‍ എത്തിയിരുന്നു. പുറത്ത് അഞ്ചുകോടി രൂപ വരെ ചെലവുവരുന്ന സംവിധാനം ഇവിടെ വാഹനമൊഴികെ 80 ലക്ഷം രൂപയ്ക്ക് തീര്‍ക്കാനായതായി എ.ഡി.ജി.പി. മനോജ് എബ്രഹാം പറഞ്ഞു.റഡാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്റി ഡ്രോണ്‍ സംവിധാനത്തിന് അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ വരുന്ന ഡ്രോണുകളെ വരെ നിശ്ചലമാക്കാന്‍ കഴിയും. ഡ്രോണുകള്‍ ഉപയോഗിച്ച് കള്ളക്കടത്ത്, ആക്രമണം തുടങ്ങിയവ വര്‍ധിക്കുന്ന കാലത്ത് ഈ സംവിധാനത്തിന് പ്രസക്തിയേറെയാണ്.

Content Highlights: Kerala police introduce Eagle Eye Vehicle to defuse drone


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented