ടിത്തുടങ്ങി കേവലം രണ്ടാഴ്ച മാത്രം പിന്നിട്ടപ്പോള്‍ വേണാട് എക്‌സ്പ്രസിലെ നവീകരിച്ച സൗകര്യങ്ങള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഒരു വിമാനത്തിനകം പോലെ മനോഹരമായിരുന്ന വേണാട് എക്‌സ്പ്രസിലെ സീറ്റുകള്‍ കുത്തിക്കീറിയും പുഷ്ബാക്ക് സീറ്റ് ലിവറുകള്‍ വലിച്ചൊടിച്ചും നശിപ്പിക്കപ്പെട്ടത് ഗൗരവമായി കാണേണ്ട, ചിന്തിക്കേണ്ട കാര്യമാണെന്ന് കേരള പോലീസ് വ്യക്തമാക്കി. 

ട്രാക്കിലെ രാജരഥം എന്ന് യാതക്കാര്‍ വിശേഷിപ്പിച്ച ഈ ട്രെയിനില്‍ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ഈ സൗകര്യങ്ങള്‍ പരിരക്ഷിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അസാധാരണ മനസികാവസ്ഥയുള്ള കേവലം ചിലരുടെ ദുഷ്പ്രവൃത്തി മൂലം ഒരു സമൂഹം ഒന്നടങ്കം പഴി കേള്‍ക്കേണ്ടി വരുന്നു. നികുതിദായകന്റെ പണം കൊണ്ട് ഉണ്ടാക്കിയെടുത്ത ആസ്തികളാണ് ഇല്ലാതാവുന്നത്. നശിപ്പിക്കപ്പെട്ട ആസ്തികള്‍ പുനഃസൃഷ്ടിക്കാനോ പുനരുദ്ധരിക്കാനോ ചെലവിടേണ്ടിവരുമ്പോള്‍ വീണ്ടും നഷ്ടം പൊതുജനത്തിനുതന്നെയാണ്. പൊതുഇടങ്ങള്‍ സ്വന്തം പോലെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് തിരിച്ചറിഞ്ഞ് കര്‍മ്മോന്മുഖരാകാമെന്നും കേരള പോലീസ് ഓര്‍മപ്പെടുത്തുന്നു. 

കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസിറ്റിന്റെ പൂര്‍ണരൂപം 

നമ്മളാരും തന്നെ നമ്മുടെ വീട്ടിലെ കുഷ്യന്‍ കസേരകള്‍ കുത്തിക്കീറില്ല.
ബാത്റൂമില്‍ അസഭ്യം എഴുതി വയ്ക്കാറില്ല.
പ്ലഗ് പോയിന്റുകള്‍ നശിപ്പിക്കില്ല.

വേണാട് എക്‌സ്പ്രസ്സിലെ നവീകരിച്ച സൗകര്യങ്ങള്‍ പുതിയ വണ്ടി ഓടിത്തുടങ്ങിയിട്ട് കേവലം രണ്ടാഴ്ച മാത്രം ആയപ്പോള്‍ നശിപ്പിക്കപ്പെട്ടത് ഗൗരവമായി കാണേണ്ട, ചിന്തിക്കേണ്ട കാര്യമാണ്. നവീന ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുമായി യാത്ര ആരംഭിച്ച വേണാട് എക്‌സ്പ്രസിലെ പുതിയ സീറ്റുകള്‍ കുത്തിക്കീറിയും പുഷ്ബാക്ക് സീറ്റ് ലിവറുകള്‍ വലിച്ചൊടിച്ചുമാണ് സാമൂഹ്യവിരുദ്ധര്‍ 'മാതൃക' ആയത്. ട്രാക്കിലെ രാജരഥം എന്ന് യാത്രക്കാര്‍ വിശേഷിപ്പിച്ച, ഒരു വിമാനത്തിനകം പോലെ മനോഹരമായിരുന്നു ഈ ട്രെയിന്‍.

നാം ഓര്‍ക്കേണ്ടത്, ഇതില്‍ യാത്ര ചെയ്യുന്ന നാം ഓരോരുത്തര്‍ക്കും ഈ സൗകര്യങ്ങള്‍ പരിരക്ഷിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അസാധാരണ മനസികാവസ്ഥയുള്ള കേവലം ചിലരുടെ ദുഷ്പ്രവര്‍ത്തി മൂലം ഒരു സമൂഹം ഒന്നടങ്കം പഴി കേള്‍ക്കേണ്ടി വരുന്നു. പൊതുനന്മയ്ക്കായി ഉപയോഗിക്കുന്ന, സാധാരണ നികുതിദായകന്റെ കൂടെ അധ്വാനത്തിന്റെ ഫലമായ വസ്തുവകകളാണ് ഇത്തരം നശീകരണ ചിന്താഗതി മൂലം നശിക്കപ്പെടുന്നത്. സാധാരണ നികുതിദായകന്റെ പണം കൊണ്ട് ഉണ്ടാക്കിയെടുത്തതും പൊതുനന്മക്കായി ഉപയോഗിക്കാവുന്നതും ആയ ആസ്തികളാണ് ഇല്ലാതാവുന്നത്. നശിപ്പിക്കപ്പെട്ട ആസ്തികള്‍ പുനഃസൃഷ്ടിക്കാനോ പുനരുദ്ധരിക്കാനോ ചെലവിടേണ്ടിവരുമ്പോള്‍ വീണ്ടും നഷ്ടം പൊതുജനത്തിനുതന്നെയാണ്.

പൊതുഇടങ്ങള്‍ സ്വന്തം പോലെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് എന്ന് തിരിച്ചറിഞ്ഞ് കര്‍മ്മോന്മുഖരാകാം

Content Highlights; kerala police facebook post on venad express destroyed issue