കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം സെപ്റ്റംബര്‍ ഒന്ന് മുതല്‍ റോഡിലെ നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴയാണ് ഈടാക്കുന്നത്. ഹെല്‍മറ്റ് ഇല്ലാതെ തലങ്ങും വിലങ്ങുമുള്ള ബൈക്ക് സവാരി നാട്ടില്‍ പതിവാണ്. എന്നാല്‍ പോലീസിന്റെ പരിശോധനയില്‍ ഇനി ഹെല്‍മറ്റില്ലാതെ പിടിക്കപ്പെട്ടാല്‍ പഴയപോലെ 100 രൂപയും അടച്ച് രക്ഷപ്പെടാന്‍ സാധിക്കില്ല. കുത്തനെ ഉയര്‍ത്തിയ പിഴ, ശിക്ഷകളെക്കുറിച്ച് ജനങ്ങളെ ഓര്‍മപ്പെടുത്താന്‍ ശ്രമിക്കുകയാണ് കേരള പോലീസ്. ഹെല്‍മറ്റ് മറന്നാല്‍ 1000 രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഷനും ലഭിക്കുമെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കുകയാണ് കേരള പോലീസ്. 

റോഡ് സുരക്ഷാ ബോധവത്കരണത്തിനുള്ള പപ്പു സീബ്രയാണ് പ്രതീകാത്മകമായി ഹെല്‍മറ്റ് മറക്കരുതെന്ന് യാത്രക്കാരോട് ആവശ്യപ്പെടുന്നത്. ഇരുചക്രവാഹനമോടിക്കുമ്പോള്‍ ഹെല്‍മറ്റ് ഉപയോഗിക്കണമെന്നും അത് നിങ്ങളുടെ ജീവന്‍ രക്ഷിക്കുമെന്നും കേരള പോലീസ് ഓര്‍മപ്പെടുത്തുന്നു. 

Content Highlights; kerala police facebook post for traffic awareness