പ്രതീകാത്മക ചിത്രം | Photo: Facebook @ E.P Jayarajan
ഒരു ജില്ലയിലേക്ക് പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ വണ്ടിനമ്പര് തത്സമയം പോലീസ് കണ്‍ട്രോള്‍റൂമില്‍ ലഭിക്കുന്ന ക്യാമറാ നിരീക്ഷണസംവിധാനത്തിലേക്ക് കേരള പോലീസ്. തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് 'ബോര്‍ഡര്‍ സീലിങ്' പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. ഏഴുകോടി രൂപയാണ് ചെലവ്.
ജില്ലകളിലേക്ക് പ്രവേശിക്കുന്ന എല്ലാ പ്രധാന വഴികളിലും ഹൈഡെഫനിഷന്‍, നൈറ്റ് വിഷന്‍ ക്യാമറകള്‍ സ്ഥാപിക്കും. ഗതാഗത തടസ്സങ്ങളുണ്ടാകാത്ത സ്ഥലങ്ങളായിരിക്കും ബോര്‍ഡര്‍ സീലിങ് പോയന്റുകളായി തിരഞ്ഞെടുക്കുക. പ്രത്യേക വൈദ്യുതി കണക്ഷനും അതിവേഗ ഇന്റര്‍നെറ്റും ഇതിനായി ഉറപ്പാക്കും.
രണ്ടുവരിപ്പാതയില്‍ രണ്ടും നാലുവരിക്കുമേലുള്ളിടത്ത് ആറും ക്യാമറകളാണുണ്ടാവുക. എല്ലാ ക്യാമറകളും ജില്ലാ പോലീസ് ആസ്ഥാനത്തെ കണ്ട്രോള്റൂമുമായി ബന്ധിപ്പിക്കും. പരിധിയിലെത്തുന്ന വണ്ടിയുടെയും നമ്പര്പ്ലേറ്റിന്റെയും ചിത്രങ്ങളാണ് ക്യാമറയില്‍ പതിയുക. നമ്പര്‍പ്ലേറ്റിലെ അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ചിത്രം ഉടന്‍ ടെക്സ്റ്റാക്കി കണ്ട്രോള് റൂമിലേക്ക് അയക്കും. ക്യാമറ സ്ഥാപിച്ച സ്ഥലത്തെ സെര്‍വറിലും ഈ ഡേറ്റ സേവ് ചെയ്യും.
നമ്പര്‍പ്ലേറ്റ് മാറ്റിയാലും കുടുങ്ങും
വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ് മാറ്റി പോലീസിനെ വെട്ടിച്ചാലും പുതിയ സംവിധാനത്തില്‍ കുടുങ്ങും. കൃത്രിമബുദ്ധിയുടെ സാധ്യത ഉപയോഗപ്പെടുത്തിയായിരിക്കും ഇത് സാധ്യമാക്കുക. അടുത്തഘട്ടത്തിലായിരിക്കും ഈ സംവിധാനം നടപ്പാക്കുക. ക്യാമറയില്‍ പതിഞ്ഞ നമ്പറും വണ്ടിയുടെ ചിത്രവും തമ്മില്‍ യോജിക്കുന്നില്ലെങ്കില്‍ കണ്ട്രോള് റൂമിലേക്ക് മുന്നറിയിപ്പുസന്ദേശം അയക്കും.
Content Highlights: Kerala Police Border Sealing Facility For Catch Fake Number Vehicle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..