ചീറ്റയെ ഇറക്കുമതി ചെയ്യാം, നമ്മള് തീര്‍ന്നാ തീര്‍ന്നതാ; നിരത്തിൽ ചീറ്റയെ പോലെ കുതിക്കുന്നവർ ഇതറിയുക


ബൈക്കുമായി അമിതവേഗത്തില്‍ പോകുന്നതും ഇത് ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് നിത്യസംഭവമാണ്.

Photo: Facebook/Kerala Police

70 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്ക് ചീറ്റപ്പുലികള്‍ തിരിച്ചെത്തിയത്. ഈ ദിവസത്തെ ചരിത്രദിനമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. 1952-ലാണ് ഇന്ത്യയില്‍ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചത്. ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറം നമീബിയയില്‍ നിന്നാണ് ഇവയെ ഇന്ത്യയില്‍ എത്തിച്ചത്. വേഗത മുഖമുദ്രയായ ചീറ്റപ്പുലിയേയും നിരത്തുകളില്‍ വാഹനവുമായി ചീറ്റപ്പുലിയെ പോലെ പായുന്നവരേയും ബന്ധിപ്പിച്ച് സുരക്ഷ നിര്‍ദേശം ഇറക്കിയിരിക്കുകയാണ് കേരള പോലീസ്.

പൊതുനിരത്തില്‍ ചീറ്റയെപ്പോലെ കുതിക്കുന്നവരോട്, വംശം നിലനിര്‍ത്താന്‍ ചീറ്റയെ ഇറക്കുമതി ചെയ്യാനെങ്കിലും കഴിയും. പക്ഷേ,... എന്ന കുറിപ്പോടെയാണ് ചീറ്റയുടെ ചിത്രം പോലീസ് പങ്കുവെച്ചിരിക്കുന്നത്. ആനുകാലിക പ്രസക്തിയുള്ള വിഷയത്തെ ആധാരമാക്കി പോലീസ് ഇത്തരം ബോധവത്കരണം നടത്തുന്നത് ആദ്യമായല്ല. എന്നാല്‍, അടുത്തകാലത്തായി സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നതിനായി അമിതവേഗത്തിലുള്ള ഡ്രൈവിങ്ങും ഇതേതുടര്‍ന്നുണ്ടാകുന്ന അപകടങ്ങളും സര്‍വ്വസാധാരണമാണ്.

ബൈക്കുമായി അമിതവേഗത്തില്‍ പോകുന്നതും ഇത് ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് നിത്യസംഭവമാണ്. അപകടകരമായ ഇത്തരം ഡ്രൈവിങ്ങുകള്‍ നടത്തുന്ന വാഹനങ്ങള്‍ കണ്ടുപിടിക്കാന്‍ പോലും പോലീസും മോട്ടോര്‍ വാഹന വകുപ്പും ബുദ്ധിമുട്ടുന്ന സാഹചര്യവുമുണ്ട്. നമ്പര്‍ പ്ലേറ്റുകള്‍ ഉള്‍പ്പെടെ വാഹനം തിരിച്ചറിയാന്‍ സാധിക്കുന്ന വിവരങ്ങള്‍ എല്ലാം ഒഴിവാക്കിയാണ് പലപ്പോഴും ഇത്തരക്കാര്‍ അഭ്യാസത്തിനിറങ്ങുന്നതെന്നാണ് വസ്തുത.

കഴിഞ്ഞ ഏതാനും ദിവസങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് ഇത്തരത്തില്‍ അഭ്യാസം നടത്തുന്ന ബൈക്കുകള്‍ പിടികൂടുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം തലവേദനയായിരുന്ന ഒരു ബൈക്ക് അടുത്തിടെ തിരുവനന്തപുരം കാരേറ്റില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. അഭിലാഷ് എന്നയാളുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ബൈക്ക് അയാളുടെ സൃഹൃത്തുകളാണ് അഭ്യാസത്തിനായി ഉപയോഗിച്ചിരുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നത്. ഈ ബൈക്കിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും വാഹനം ഓടിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

തിരുവനന്തപുരം കാരോട് ബൈപ്പാസ് പ്രദേശത്ത് എതിര്‍ദിശയില്‍ അമിതവേഗത്തിലെത്തിയ സൂപ്പര്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരു യുവാവ് മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതോടെയാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും സംസ്ഥാനത്തുടനീളം ഇത്തരം അഭ്യാസികളെ പിടികൂടുന്നതിനായി പരിശോധന കടുപ്പിച്ചത്. റീല്‍സിനായി ബൈക്ക് അഭ്യാസം നടത്തിയ ഒരു യുവാവിന്റെ ബൈക്ക് പിടിച്ചെടുക്കുന്നതും ലൈസന്‍സ് റദ്ദാക്കിയെന്നും അറിയിക്കുന്ന വീഡിയോ മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Content Highlights: Kerala police awareness on over speed and bike stunting, Kerala Polce, Cheetah, MVD Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented