ഡ്രൈവര്‍മാര്‍ ജാഗ്രതൈ...ഉള്ളിലെ ലഹരി ഏതായാലും പിടിവീഴും ഉറപ്പ്...സ്‌കാനിങ് വാഹനം നിരത്തില്‍


ഉമിനീര്‍ പരിശോധനയിലൂടെയാണ് കഞ്ചാവ്, എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള രാസലഹരികളുടെ ശരീരത്തിലെ സാന്നിധ്യം കണ്ടെത്തുക.

ആൽകോ സ്‌കാൻ വാനിന്റെ ഫ്‌ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുക്കർ മഹാജൻ നിർവഹിക്കുന്നു | ഫോട്ടോ: മാതൃഭൂമി

ദ്യം, സിന്തറ്റിക് ലഹരിമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് വാഹമോടിക്കുന്നവരെ കണ്ടെത്താന്‍കഴിയുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ ആല്‍കോ സ്‌കാന്‍ വാന്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. മദ്യം ഉപയോഗിച്ചവരെ ബ്രീത്ത് അനലൈസറും, ലഹരികള്‍ കണ്ടെത്താന്‍ അബോട്ട് എന്ന മെഷീനുമാണ് വാഹനത്തില്‍ തയാറാക്കിയിട്ടുള്ളത്. ഉമിനീര്‍ പരിശോധനയിലൂടെയാണ് കഞ്ചാവ്, എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള രാസലഹരികളുടെ ശരീരത്തിലെ സാന്നിധ്യം കണ്ടെത്തുക.

ഇത്തരക്കാരെ പിടികൂടി വാനിനുള്ളിലെത്തിച്ച് പരിശോധിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ റിസള്‍ട്ട് ലഭ്യമാക്കാനാവും. പ്രിന്റും ലഭിക്കും. ആളിനെ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കേണ്ടതില്ല. മെഷീനുകള്‍ ഉപയോഗിക്കാന്‍ പ്രാവീണ്യം നേടിയ പോലീസുദ്യോഗസ്ഥനെ വാനില്‍ നിയോഗിച്ചിട്ടുണ്ട്. കാട്രിഡ്ജ് വായില്‍ കടത്തി ഉമിനീര്‍ ശേഖരിച്ചശേഷമാണ് ലഹരിവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തുക. പൂര്‍ണമായും ശീതീകരിച്ചതാണ് വാഹനം.ലഹരിമരുന്നുപയോഗം കണ്ടെത്താന്‍ നിലവിലുള്ള പരിമിതികള്‍ മറികടക്കുന്നതാണ് പുതിയസംവിധാനം. യോദ്ധാവ് എന്നപേരില്‍ ലഹരിമരുന്നുകള്‍ക്കെതിരായ ബോധവത്കരണം വ്യത്യസ്ത പരിപാടികളിലൂടെ സെപ്റ്റംബര്‍ 13 മുതല്‍ ജില്ലയില്‍ പോലീസ് നടത്തിവരികയാണ്. മദ്യമയക്കുമരുന്നുകള്‍ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ കര്‍ശന നിയമനടപടികള്‍ക്ക് വിധേയരാക്കാന്‍ പുതിയ സംവിധാനം പ്രയോജനപ്പെടുത്തും.

പത്തനംതിട്ട ജില്ലയില്‍ എത്തിയ ആല്‍ക്കോ വാന്‍ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുക്കര്‍ മഹാജന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. രണ്ടരലക്ഷം രൂപ വിലവരുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനം നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്‍ ജില്ലാ പോലീസ് മേധാവിയോട് വിശദീകരിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഓരോദിവസം ഉപയോഗപ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. പി.കെ. സാബു, ഡി.സി.ആര്‍.ബി. ഡി.വൈ.എസ്.പി എസ്. വിദ്യാധരന്‍, പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: Kerala police Alco Van to caught drunk n drive and use of other drugs while driving


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented