പ്രതീകാത്മക ചിത്രം | രേഖാചിത്രം: മാതൃഭൂമി
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ മുഖവും ഇനി ബ്രീത്ത് അനലൈസറില്‍ തെളിയും. ക്യാമറയും പ്രിന്ററും കളര്‍ ടച്ച് സ്‌ക്രീനുമുള്ള ബ്രീത്ത് അനലൈസറുകള്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന പോലീസ്. നാല് മെഗാപിക്‌സല്‍ ശേഷിയുള്ള വൈഡ് ആംഗിള്‍ ക്യാമറയുള്ള ബ്രീത്ത് അനലൈസറുകള്‍ക്കുള്ള ടെന്‍ഡര്‍ നടപടി പുരോഗമിക്കുകയാണ്.
പുതിയ ഉപകരണം വരുന്നതോടെ രക്തത്തിലെ ആല്‍ക്കഹോള്‍ അളവ്, ടെസ്റ്റ് നടത്തിയ തീയതി, സമയം, ഡ്രൈവറുടെ പേര്, ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍, വാഹന രജിസ്ട്രേഷന്‍ നമ്പര്‍, ടെസ്റ്റ് നടത്തിയ സ്ഥലം, ഓഫീസറുടെ പേര്, ഓഫീസറുടെയും ഡ്രൈവറുടെയും ഒപ്പ് എന്നിവയടങ്ങിയ രസീതും ലഭിക്കും.
രസീതിന്റെ അടിസ്ഥാനത്തില്‍ നേരിട്ടോ ഓണ്‍ലൈനായോ 15 ദിവസത്തിനുള്ളില്‍ പിഴയടയ്ക്കാം. വാഹനമോടിച്ചയാളിന്റെ ചിത്രമടക്കമുള്ള വിവരങ്ങള്‍ പ്രത്യേക ഫയലായി ബ്രീത്ത് അനലൈസറിലെ മെമ്മറി കാര്‍ഡില്‍ സൂക്ഷിക്കാം. പിന്നീട് ഈ വിവരങ്ങള്‍ കംപ്യൂട്ടറിലേക്ക് മാറ്റും.
Content Highlights: Kerala Planning To Introduce Hi Tech Breath Analyser To Get Photograph
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..