പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.പി. ബിനോജ് | മാതൃഭൂമി
ഇ-ടാക്സിയുടെ നികുതിനിരക്ക് 20 ശതമാനത്തില്‍നിന്ന് അഞ്ചായി കുറയും. നിലവില്‍ വാഹനവില അടിസ്ഥാനമാക്കി ആറുമുതല്‍ 21 ശതമാനംവരെയാണ് നികുതി. ഭൂരിഭാഗം ഇ-കാറുകളുടെയും വില 15 ലക്ഷത്തിനു മേലെയാണ്. താരതമ്യേന വിലകൂടിയ ഇ-വാഹനങ്ങള്‍ക്ക് കൂടിയ നികുതികൂടിയായപ്പോള്‍ ടാക്സി മേഖലയ്ക്ക് അനുയോജ്യമല്ലാതായിരുന്നു.
ഇരുചക്രവാഹനങ്ങള്‍ക്കും ചെലവേറും
ഇരുചക്രവാഹനങ്ങളുടെ നികുതിയിലും കാര്യമായ വര്‍ധനയുണ്ട്. രണ്ടുലക്ഷംവരെ വിലയുള്ള വാഹനങ്ങള്‍ക്ക് രണ്ടുശതമാനം നികുതി ഉയര്‍ത്തി. 2000 മുതല്‍ 4000 രൂപയുടെവരെ വര്‍ധനയുണ്ടാകും.
പഴയനിരക്ക് (പുതിയ നിരക്ക് ബ്രാക്കറ്റില്‍)
- ഒരുലക്ഷത്തില്‍ താഴെ-10 (12)
- ഒരുലക്ഷം മുതല്‍ രണ്ടുലക്ഷം-12(14)
മറ്റുവാഹനങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ റോഡ് നികുതി ഈടാക്കുന്ന സംസ്ഥാനമായി കേരളം തുടരും. വാഹനവിലയും ജി.എസ്.ടി.യും കണക്കിലെടുത്ത് അതിന്റെ 22 ശതമാനംവരെ റോഡ് നികുതി ഈടാക്കാനാണ് ബജറ്റ് നിര്‍ദേശം. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വില്‍ക്കപ്പെടുന്ന അഞ്ചുമുതല്‍ 15 ലക്ഷം വരെയുള്ള വിഭാഗത്തില്‍ രണ്ടുശതമാനമാണ് നികുതിവര്‍ധന. ഇതോടെ 15 ലക്ഷം രൂപ വിലയുള്ള കാറിന് 1.95 ലക്ഷം രൂപ നികുതി നല്‍കേണ്ടിയിരുന്നിടത്ത് ഇനി 2.25 ലക്ഷം രൂപ നല്‍കണം. മറ്റു വിഭാഗങ്ങളില്‍ ഒരു ശതമാനം നികുതിവര്‍ധനയുണ്ട്.
കാറുകളുടെ നികുതി ശതമാനത്തില്‍
പഴയനിരക്ക് (പുതിയ നിരക്ക് ബ്രായ്ക്കറ്റില്‍)
- അഞ്ചുലക്ഷം വരെ 9 (10)
- അഞ്ച് മുതല്‍ 10 ലക്ഷം വരെ 11 (12)
- 10 മുതല്‍ 15 ലക്ഷം വരെ 13 (15)
- 15 മുതല്‍ 20 ലക്ഷം വരെ 16 (17)
- 20 ലക്ഷം മുതല്‍ 21 (22)
സ്വകാര്യബസ്-കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങള്‍ക്ക് ത്രൈമാസനികുതിയില്‍ 10 ശതമാനം ഇളവുണ്ട്. സീറ്റ് കണക്കാക്കി നികുതിയടച്ചിരുന്ന ബസുകള്‍ക്ക് 2001-നുശേഷം നികുതി വര്‍ധിപ്പിച്ചിരുന്നില്ല. ഇതിലാണ് 10 ശതമാനം ഇളവ് നല്‍കുന്നത്. പ്ലാറ്റ്ഫോം വിസ്തൃതി കണക്കിലെടുത്ത് നികുതി ഈടാക്കിയിരുന്ന ബസുകള്‍ക്ക് (2016നുശേഷം രജിസ്റ്റര്‍ ചെയ്തവ) 2021-ലും പത്തുതമാനം നികുതിയിളവ് നല്‍കിയിരുന്നു. 2500-3500 രൂപയുടെ കുറവുണ്ടാകും.
ഫാന്‍സി നമ്പറുകള്‍
നിലവില്‍ 71 ഫാന്‍സി നമ്പറുകളാണുള്ളത്. 3000 മുതല്‍ ഒരുലക്ഷം രൂപവരെയാണ് നിരക്ക്. ഈ ശ്രേണിയില്‍ കൂടുതല്‍ ഫാന്‍സി നമ്പറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് അനുമതിതേടിയിട്ടുണ്ട്. പെര്‍മിറ്റ്, അപ്പീല്‍ ഫീസുകളും ഉയരും. നിരക്ക് പ്രസിദ്ധീകരിച്ചിട്ടില്ല.
ഭിന്നശേഷി സ്‌കൂള്‍ ബസുകള്‍ക്ക് ഇളവ്
ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സ്വകാര്യ സ്‌കൂള്‍ വാഹനങ്ങളുടെ നികുതി കുറച്ചു. സീറ്റ് അടിസ്ഥാനമാക്കി മൂന്നുമാസത്തേക്ക് 5500 രൂപ നല്‍കിയിരുന്നത് ഇനി 1000 അടച്ചാല്‍ മതി.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും
മോട്ടോര്‍വാഹനവകുപ്പിലെ നികുതികുടിശ്ശിക അടയ്ക്കാനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി തുടരും. ഇതില്‍ പിഴ ഇളവ് നല്‍കും.
സെസ് ഇരട്ടിയാക്കും
വാഹനം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഈടാക്കുന്ന ഒറ്റത്തവണ സെസ് ഇരട്ടിയാക്കുന്നു. ഇരുചക്ര വാഹനങ്ങള്‍ക്ക് 50 രൂപയില്‍ നിന്ന് 100 രൂപയായും കാറുകല്‍ക്ക് 100-ല്‍ നിന്ന് 200 രൂപയായും മീഡിയം മോട്ടോര്‍ വാഹനങ്ങള്‍ക്ക് 150 രൂപയില്‍ നിന്ന് 300 രൂപയായും ഹെവി വാഹനങ്ങള്‍ക്ക് 250 രൂപയായിരുന്നത് 500 രൂപയായുമാണ് ഉയര്‍ത്തുന്നത്. ഇതുവഴി ഏഴ് കോടി രൂപയുടെ വരുമാന നേട്ടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Content Highlights: Kerala is the state that collects the highest road tax in the country, Less tax only for EV
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..