ആപ്പിലാകാതെ കേരള സവാരി; ഉദ്ഘാടനം കഴിഞ്ഞിട്ടും 'സ്റ്റാര്‍ട്ട്' ആകാതെ ഓണ്‍ലൈന്‍ ടാക്‌സി പദ്ധതി


സര്‍ക്കാര്‍ നിശ്ചയിച്ച ഓട്ടോ, ടാക്‌സി നിരക്കിനൊപ്പം എട്ടുശതമാനം സര്‍വീസ് ചാര്‍ജ് മാത്രമേ കേരള സവാരിവഴിയുള്ള സര്‍വീസുകള്‍ക്ക് ഉണ്ടാകൂ.

പ്രതീകാത്മക ചിത്രം | Photo: Social Media

ടാക്‌സിമേഖലയിലെ ചൂഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ കേരള സവാരി പദ്ധതി ഇതുവരെ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായില്ല. കേരള സവാരി മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പ് സ്റ്റോറുകളില്‍ എത്താത്തതാണ് കാരണം. സുരക്ഷാപരിശോധന പൂര്‍ത്തിയാക്കി അനുമതി കിട്ടാത്തതിനാലാണ് ആപ്പ് സ്റ്റോറില്‍ കേരള സവാരി എത്താത്തത്.

അഞ്ചുദിവസംമുമ്പായിരുന്നു കേരള സവാരി ഉദ്ഘാടനം. വലിയ പ്രചാരണത്തോടെ തുടങ്ങിയ പദ്ധതി ഇതുവരെ യാഥാര്‍ഥ്യമാക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. വനിതകള്‍ ഉള്‍പ്പെടുന്ന ഡ്രൈവര്‍മാര്‍ കേരള സവാരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആപ്പ് പൊതുജനങ്ങളിലേക്കെത്താത്തതിനാല്‍ അവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാനായിട്ടില്ല.

സുരക്ഷാപരിശോധന പൂര്‍ത്തിയാക്കി ഗൂഗിള്‍ വെരിഫിക്കേഷന്‍ കഴിഞ്ഞാലേ കേരള സവാരി ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ എത്തൂ. അതിന് എത്രദിവസം വേണ്ടിവരുമെന്ന് അധികൃതര്‍ക്കും പറയാനാകുന്നില്ല. നിലവില്‍ ഇ-മെയിലായിമാത്രമാണ് ഗൂഗിളുമായി ബന്ധപ്പെടാനാകുന്നത്. അടുത്തദിവസങ്ങളില്‍ത്തന്നെ കേരള സവാരി ആപ്പ് എത്തുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ക്കുള്ളത്.

പാലക്കാട്ടെ പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസാണ് ആപ്പ് രൂപപ്പെടുത്തിയത്. തുടര്‍ന്നുള്ള സാങ്കേതികസഹായവും അവരുടേതാകും. നേരത്തേ പ്ലേസ്റ്റോറില്‍ ഉള്‍പ്പെടുത്തി പരീക്ഷണം നടത്തിയിരുന്ന ആപ്പില്‍ ചില അപ്ഡേഷനുകള്‍ വരുത്തിയപ്പോള്‍ സാങ്കേതികപ്രശ്‌നങ്ങളുണ്ടാവുകയായിരുന്നു. അവ പരിഹരിച്ച് ഗൂഗിള്‍ അനുമതിക്കായി കാത്തിരിക്കുകയാണ്.

തിരുവനന്തപുരം നഗരസഭാതിര്‍ത്തിയിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച ഓട്ടോ, ടാക്‌സി നിരക്കിനൊപ്പം എട്ടുശതമാനം സര്‍വീസ് ചാര്‍ജ് മാത്രമേ കേരള സവാരിവഴിയുള്ള സര്‍വീസുകള്‍ക്ക് ഉണ്ടാകൂ. എല്ലാസമയത്തും അംഗീകൃതചാര്‍ജും സര്‍വീസ് ചാര്‍ജുംമാത്രം നല്‍കിയാല്‍ മതിയാകും.

Content Highlights: Kerala government online taxi service Kerala Savaari App no install in app store


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented