മന്ത്രിവാഹനം വാങ്ങുന്നത് അംബാസഡര്‍ കാലത്തെ വ്യവസ്ഥയില്‍; നാല് ക്രിസ്റ്റകള്‍ കൂടി വരുന്നു


മന്ത്രിവാഹനങ്ങളും മാറി ഉപയോഗിക്കാനുള്ള കാറുകളും കൃത്യമായി അറ്റകുറ്റപ്പണി ചെയ്യുന്നവയാണ്. അഞ്ചുലക്ഷം കിലോമീറ്റര്‍ പിന്നിട്ട ഇന്നോവകള്‍ തകരാറില്ലാതെ നിരത്തില്‍ ഓടുന്നുമുണ്ട്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ചെലവുചുരുക്കാന്‍ വഴി തേടുമ്പോഴും മന്ത്രിമാര്‍ക്ക് ഇടയ്ക്കിടെ പുത്തന്‍ കാറുകള്‍ വാങ്ങാന്‍ വഴിയൊരുക്കുന്നത് വാഹന ഉപയോഗം സംബന്ധിച്ച് ടൂറിസം വകുപ്പിന്റെ കാലഹരണപ്പെട്ട നിബന്ധനകള്‍. ഒരുലക്ഷം കിലോമീറ്റര്‍ പിന്നിട്ട, അല്ലെങ്കില്‍ മൂന്നുവര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ വി.ഐ.പി. ഉപയോഗത്തിന് നല്‍കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം. അംബാസഡര്‍ കാറുകള്‍ ഉപയോഗിച്ചിരുന്ന കാലഘട്ടത്തിലേതാണ് ഈ വ്യവസ്ഥ.

ഇന്നോവ ക്രിസ്റ്റപോലുള്ള പുതുതലമുറ വാഹനങ്ങള്‍ക്ക് അനുസരിച്ച് വ്യവസ്ഥകള്‍ മാറ്റിയിട്ടില്ല. മന്ത്രിവാഹനങ്ങളും മാറി ഉപയോഗിക്കാനുള്ള കാറുകളും കൃത്യമായി അറ്റകുറ്റപ്പണി ചെയ്യുന്നവയാണ്. അഞ്ചുലക്ഷം കിലോമീറ്റര്‍ പിന്നിട്ട ഇന്നോവകള്‍ തകരാറില്ലാതെ നിരത്തില്‍ ഓടുന്നുമുണ്ട്. എന്നിട്ടും കാലപ്പഴക്കത്തിന്റെ പേരില്‍ മന്ത്രിമാര്‍ക്കുവേണ്ടി തുടര്‍ച്ചയായി പുതിയ വാഹനങ്ങള്‍ വാങ്ങുകയാണ്. വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമതയും സുരക്ഷയും പരിശോധിച്ചശേഷം പിന്‍വലിക്കുന്ന സംവിധാനമാണ് ഉചിതം.

മന്ത്രിമാരായ ജി.ആര്‍. അനില്‍, വി.എന്‍. വാസവന്‍, വി. അബ്ദുറഹിമാന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എന്നിവര്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നത്. ഇതില്‍ മന്ത്രിവാഹനങ്ങളെല്ലാം 2018-ല്‍ വാങ്ങിയതും രണ്ടുലക്ഷം കിലോമീറ്റര്‍ ഓടിയവയുമാണ്. 1.3 കോടിയാണ് അനുവദിച്ചിട്ടുള്ളത്. ഇതിനൊപ്പം ഹൈക്കോടതി ജഡ്ജിമാര്‍ക്ക് നാല് ഇന്നോവ ക്രിസ്റ്റ കാറുകള്‍ കൂടി വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

രണ്ടാംപിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത് മൂന്നാംതവണയാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഈ മാസം നാലിന് ചെലവുചുരുക്കല്‍ ഉത്തരവ് ഇറങ്ങിയെങ്കിലും മന്ത്രിവാഹനങ്ങളുടെ കാര്യത്തില്‍ ഇളവ് നല്‍കി.

Content Highlights: Kerala government buys four Innova Crysta for ministers, Toyota Innova Crysta, Kerala Ministers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented