108 വര്‍ഷം മുമ്പ്; കേരളത്തിലെ ആദ്യ വാഹനാപകടത്തിനും വില്ലന്‍ തെരുവുനായ്, ഇര 'കേരള കാളിദാസന്‍'


1914 സെപ്റ്റംബര്‍ 20-നാണ് കേരളത്തിലെ ആദ്യത്തെ വാഹനാപകടമായി കരുതപ്പെടുന്ന സംഭവം. 

കേരളവർമ വലിയ കോയിത്തമ്പുരാൻ

108 വര്‍ഷംമുമ്പ് കേരളവര്‍മ വലിയ കോയിത്തമ്പുരാന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ വില്ലനും തെരുവുനായ. 1914 സെപ്റ്റംബര്‍ 20-നാണ് കേരളത്തിലെ ആദ്യത്തെ വാഹനാപകടമായി കരുതപ്പെടുന്ന സംഭവം.

വൈക്കം ക്ഷേത്രത്തില്‍ തൊഴുത് ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലെത്തി താമസിച്ചശേഷം തിരുവനന്തപുരത്തേക്ക് പുറപ്പെട്ട 'കേരള കാളിദാസന്‍' സഞ്ചരിച്ച കാറിനു കുറുകെ തെരുവുനായ ചാടി. നിയന്ത്രണംവിട്ട് വണ്ടി വഴിയരികിലെ കുഴിയില്‍വീണു. മാവേലിക്കര കുറ്റീത്തെരുവിലായിരുന്നു സംഭവം.

അന്നു കാര്യമായ പരിക്ക് ശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും സെപ്റ്റംബര്‍ 22-ന് കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ മരിച്ചു. നെഞ്ചിനുണ്ടായ പരിക്കായിരുന്നു കാരണം. ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തില്‍ ജനിച്ച അദ്ദേഹം മാവേലിക്കര ശാരദാമന്ദിരത്തില്‍വെച്ചാണ് മരിച്ചത്. സംസ്‌കാരവും മാവേലിക്കരയിലായിരുന്നു.

Content Highlights: Kerala first vehicle accident, Kerala Varma Valiya Koil Thampuran, kerala first accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented