സംസ്ഥാന അഗ്‌നിരക്ഷാവകുപ്പിന് 12.49 കോടിയുടെ ആധുനിക വാഹനസംവിധാനം. പത്ത് ഫോം ടെന്‍ഡറുകള്‍, 30 മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിളുകള്‍, 18 ആംബുലന്‍സ്, 30 ജീപ്പ് എന്നിവയാണ് വാങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

4250 ലിറ്റര്‍ വെള്ളം, 250 ലിറ്റര്‍ ഫോം എന്നിവ വഹിക്കാന്‍ ശേഷിയുള്ളതാണ് ഫോം ടെന്‍ഡര്‍. വ്യവസായശാലകളിലും എണ്ണശുദ്ധീകരണ ശാലകളിലും പെട്രോളിയം ഉത്പന്നങ്ങളിലും തീപ്പിടിത്തമുണ്ടാകുമ്പോള്‍ ഉപയോഗിക്കാനാവുന്നതാണ് ഈ വാഹനം. 

പ്രകൃതിദുരന്തം ഉള്‍പ്പെടെയുള്ള ഏതു പ്രതികൂലസാഹചര്യത്തിലും ജീവന്‍രക്ഷാ ഉപകരണങ്ങളും ബോട്ടുകളും ഉദ്യോഗസ്ഥരെയും വിന്യസിക്കാന്‍ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിളിനാവും.

അഗ്‌നിരക്ഷാസേനാ മേധാവി ഡോ. ബി.സന്ധ്യ, ടെക്നിക്കല്‍ ഡയറക്ടര്‍ എം.നൗഷാദ്, ഭരണവിഭാഗം ഡയറക്ടര്‍ അരുണ്‍ അല്‍ഫോണ്‍സ് എന്നിവര്‍ പങ്കെടുത്തു.

Content Highlights: Kerala Fire Force Buys Number Of vehicles Worth Rupees 12 Crore