ലഹരിസംഘത്തിന് പിന്നില്‍ മിന്നല്‍ പോലെ; എക്‌സൈസിന് 2.13 കോടി ചെലവില്‍ 23 പുതിയ വാഹനങ്ങള്‍


എക്‌സൈസ് വകുപ്പിന്റെ റേഞ്ച്, സര്‍ക്കിള്‍, സ്‌ക്വാഡ് എന്നിവയുടെ 132 ജീപ്പുകളില്‍ പലതും 10 മുതല്‍ 14 വര്‍ഷംവരെ ഓടിക്കഴിഞ്ഞു.

പ്രതീകാത്മക ചിത്രം | Photo: Kerala Excise

കാലപ്പഴക്കത്താല്‍ കിതച്ചോടുന്ന വാഹനങ്ങള്‍ക്ക് പകരമായി എക്‌സൈസ് വകുപ്പ് 23 വാഹനങ്ങള്‍ വാങ്ങുന്നു. ലഹരിക്കടത്ത് പരിശോധന ശക്തമാക്കാന്‍ 23 മഹീന്ദ്ര നിയോ വാഹനങ്ങളാണ് വാങ്ങുന്നത്. ഇതിനായി വകുപ്പിന്റെ നവീകരണം (പ്ലാന്‍) ബജറ്റ് ഫണ്ടില്‍നിന്ന് 2.13 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

ഒമ്പതുലക്ഷത്തോളം രൂപയാണ് ഓരോ വാഹനത്തിനും ചെലവഴിക്കുക. ഫെബ്രുവരിയോടെ വാഹനം നിരത്തിലിറങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു. ആകെ 362 നാലുചക്ര വാഹനങ്ങളാണ് നിലവില്‍ എക്‌സൈസ് വകുപ്പിനുള്ളത്. ഇവയില്‍ 132 വാഹനങ്ങള്‍ കാലപ്പഴക്കം വന്നവയാണ്.

എക്‌സൈസ് വകുപ്പിന്റെ റേഞ്ച്, സര്‍ക്കിള്‍, സ്‌ക്വാഡ് എന്നിവയുടെ 132 ജീപ്പുകളില്‍ പലതും 10 മുതല്‍ 14 വര്‍ഷംവരെ ഓടിക്കഴിഞ്ഞു. ഭൂരിഭാഗം വണ്ടികളും മൂന്നരലക്ഷം എന്ന കിലോമീറ്റര്‍ പരിധിയും പിന്നിട്ടു. ഇവയ്‌ക്കെല്ലാം ഇടക്കിടെ അറ്റകുറ്റപ്പണി നടത്തേണ്ടിവരുന്നത് വകുപ്പിന് അധിക സാമ്പത്തികച്ചെലവുമുണ്ടാക്കുന്നുണ്ട്.

സിനിമാസ്‌റ്റൈല്‍ വേഗത്തില്‍ ലഹരിസംഘങ്ങള്‍ കടന്നുപോകുമ്പോഴും, പിറകെയെത്താനാവാതെ പരിശോധനക്കിറങ്ങുന്ന എക്‌സൈസ് ഉദ്യോഗസ്ഥരും കഷ്ടപ്പെടുന്നുണ്ട്. തമിഴ്‌നാടുമായി അതിര്‍ത്തിപങ്കിടുന്ന തിരുവനന്തപുരത്ത് 24 മണിക്കൂറും പട്രോളിങ് നടത്താന്‍ നാല് വാഹനങ്ങള്‍ അനുവദിച്ചു. 36 ലക്ഷം രൂപ ഉപയോഗിച്ച് നാല് മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍ വാങ്ങാനാണ് അനുമതിയായത്.

Content Highlights: Kerala excise department buys 23 new vehicles to strengthen the department


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023

Most Commented