രജിസ്‌ട്രേഷന്‍ നാഗലാന്‍ഡിലും ഒഡിഷയിലും, ഓട്ടം കേരളത്തില്‍നിന്ന്; ഇത്‌ വേണ്ടെന്ന് കേരളം


. നികുതി നല്‍കാത്ത വാഹനങ്ങള്‍ നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

രാജ്യത്താകമാനം ഒരു പെര്‍മിറ്റില്‍ വാഹനമോടിക്കാന്‍ കഴിയുന്ന ഓള്‍ ഇന്ത്യാ പെര്‍മിറ്റിന് കേരളം വിലക്കേര്‍പ്പെടുത്തുന്നു. ഇത്തരം പെര്‍മിറ്റിലുള്ള വാഹനങ്ങള്‍ സംസ്ഥാനത്തേക്ക് കടക്കണമെങ്കില്‍ പ്രത്യേകം നികുതി നല്‍കേണ്ടിവരും. നികുതി നല്‍കാത്ത വാഹനങ്ങള്‍ നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്തുള്ള ചില ഓപ്പറേറ്റര്‍മാര്‍ നാഗലാന്‍ഡ്, ഒഡിഷ, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്തശേഷം ഓള്‍ ഇന്ത്യാ പെര്‍മിറ്റ് എടുത്ത് കേരളത്തിലേക്ക് ഓടുന്നതായി മോട്ടോര്‍വാഹനവകുപ്പ് കണ്ടെത്തിയിരുന്നു. ഈ വാഹനങ്ങള്‍ സംസ്ഥാനത്തേക്ക് രജിസ്ട്രേഷന്‍ മാറ്റണമെന്ന് നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ഏര്‍പ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത നികുതിവ്യവസ്ഥകള്‍ കാരണമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായിരുന്നു പുതിയ സംവിധാനം.

വിലക്കിനുപിന്നില്‍

കേന്ദ്രീകൃത പെര്‍മിറ്റ് സംവിധാനത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ 2021-ല്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും ഓള്‍ ഇന്ത്യാ പെര്‍മിറ്റ് സംവിധാനം കൊണ്ടുവന്നത്. വാഹന ഉടമകളില്‍നിന്ന് പണംവാങ്ങി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പെര്‍മിറ്റ് നല്‍കും. ഈ തുക പിന്നീട് കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കും. എന്നാല്‍, ഈ സംവിധാനം സംസ്ഥാനത്തിന് നഷ്ടമാണെന്ന നിഗമനത്തിലാണ് മോട്ടോര്‍വാഹനവകുപ്പ്.

Content Highlights: Kerala bans All India Permit, Vehicles with such permits will have to pay special tax to the state


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented