ദേ,പിന്നേം ക്യാമറ!: സ്പീഡ് പിടിക്കാനുള്ള 200 എണ്ണം ഉൾപ്പെടെ 800 ക്യമാറകള്‍ കൂടി വരുന്നു


എം. ബഷീര്‍

സീറ്റ്ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവയൊന്നും ധരിക്കാതെ ട്രാഫിക് ലംഘനങ്ങള്‍ നടത്തി ചീറിപ്പായുന്നവരെ കുടുക്കുകയാണ് ലക്ഷ്യം.

പ്രതീകാത്മക ചിത്രം | Photo: Canva.com

സംസ്ഥാനത്ത് നടപ്പാക്കുന്ന ഏകീകൃത ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിനായി നിരത്തുകളില്‍ മിഴി തുറക്കുന്നത് എണ്ണൂറോളം ക്യാമറകള്‍. സീറ്റ്ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവയൊന്നും ധരിക്കാതെ ട്രാഫിക് ലംഘനങ്ങള്‍ നടത്തി ചീറിപ്പായുന്നവരെ കുടുക്കുകയാണ് ലക്ഷ്യം. കെല്‍ട്രോണ്‍വഴി നടപ്പാക്കുന്ന പദ്ധതിയുടെ കരട് ധാരണാപത്രം സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചുകഴിഞ്ഞു.

പോലീസിന്റെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള 8,000 ക്യാമറകള്‍ക്കുപുറമേയാണ് ഏകീകൃത ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിന്റെ ഭാഗമായും നിരത്തുകളില്‍ ക്യാമറകള്‍ നിറയുന്നത്. പദ്ധതി നടപ്പാക്കി സ്വന്തം ഉടമസ്ഥതയില്‍ പ്രവര്‍ത്തിപ്പിച്ച് നിശ്ചിത കാലാവധിക്കുശേഷം സര്‍ക്കാരിന് കൈമാറുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. കെല്‍ട്രോണിനെയാണ് ഇതിനായി തിരഞ്ഞെടുത്തത്.റഡാര്‍ ക്യാമറകള്‍ 200

റഡാര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 200 ക്യാമറകളുണ്ടാകും. ഇതില്‍ പരിധി ലംഘിക്കുന്ന വേഗക്കാരെ പിടികൂടാനാകും. കൂടാതെ വാഹനത്തിന്റെ ചിത്രം, നമ്പര്‍ പ്ലേറ്റ് സ്വമേധയാ തിരിച്ചറിയാനുള്ള സംവിധാനം എന്നീ സവിശേഷതകളുമുണ്ടാകും. കുറ്റകൃത്യങ്ങള്‍ കണ്ടെത്താനുതകുന്ന തരത്തിലാകും ഇതില്‍ നിന്നുള്ള വിവരങ്ങള്‍. ചുവന്ന സിഗ്‌നല്‍ മറികടക്കുന്നവരെ കുടുക്കാന്‍ 30 ക്യാമറകള്‍ വേറെയുണ്ടാകും.

ഇതും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. ഇരുചക്രവാഹനം ഓടിക്കുന്നവരും പിന്നിലിരിക്കുന്നവരും ഹെല്‍മെറ്റ് ഇല്ലാതെയാണ് യാത്രചെയ്യുന്നതെങ്കില്‍ അവരെ കുടുക്കാനായിമാത്രം 100 ക്യാമറകളുണ്ടാകും. റഡാര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 60 മൊബൈല്‍ ക്യാമറകളുമുണ്ട്. കൂടാതെ നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 400 ക്യാമറകളും വിവിധയിടങ്ങളില്‍ സ്ഥാപിക്കും.

Content Highlights: Keltorn install 800 cameras to Unified Traffic Management system, Radar camera, speed cameras


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented