ന്യൂഡല്‍ഹി: ഇന്ത്യയില്‍ എട്ടുവര്‍ഷമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ ബജാജ് ഓട്ടോയും ജപ്പാന് കമ്പനിയായ കാവസാക്കിയും തീരുമാനിച്ചു. കാവസാക്കി ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന, തുടര്‍ സേവനം എന്നിവയിലാണ് ഇരുകമ്പനികളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. അടുത്ത മാസം മുതല്‍ ഈ ബന്ധം ഉണ്ടായിരിക്കില്ലെന്ന് ബജാജ് ഓട്ടോ (പ്രോ ബൈക്കിങ്) പ്രസിഡന്റ് അമിത് നന്ദി പറഞ്ഞു.
അതേസമയം, ഇന്ത്യയൊഴികെയുള്ള രാജ്യങ്ങളില്‍ ഇരുകമ്പനികളും സഹകരണം തുടരും. ഏപ്രില്‍ മുതല്‍ കാവസാക്കി മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ വില്‍ക്കുക, കാവസാക്കി മോട്ടോഴ്സ് വഴിയായിരിക്കും. ജപ്പാനിലെ കാവസാക്കി ഹെവി ഇന്‍ഡസ്ട്രീസിന്റെ ഉപവിഭാഗമാണിത്. പഴയ വണ്ടികളുടെയും സര്‍വീസും മറ്റും ഇതുവഴിയായിരിക്കും നടത്തുക. പുണെ ആസ്ഥാനമായ ബജാജ് ഓട്ടോ, ഓസ്ട്രിയന്‍ കമ്പനിയായ കെ.ടി.എമ്മുമായുള്ള പങ്കാളിത്തത്തിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.
ബജാജിന്റെ പ്രോബൈക്കിങ് ഔട്ട്ലറ്റുകള് കെ.ടി.എം. ഡീലര്‍ഷിപ്പുകളാക്കി മാറ്റുകയാണ്. കാവസാക്കി മോട്ടോര്‍സൈക്കിളുകളും വിറ്റിരുന്നത് പ്രോബൈക്കിങ് ഔട്ട്ലറ്റുകളിലൂടെ ആയിരുന്നു. കാവസാക്കി മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പനയിലും വില്പനാനന്തര സേവനത്തിലും പ്രോബൈക്കിങ് ശൃംഖലയിലൂടെയുള്ള സഹകരണം 2009-ലാണ് ബജാജ് തുടങ്ങിയത്. ബജാജ്-കെ.ടി.എം. പങ്കാളിത്തം സംയുക്തമായി വികസിപ്പിച്ച ആദ്യ ഇരുചക്രവാഹനം 200 ഡ്യൂക്ക് 2012-ലാണ് പുറത്തിറക്കിയത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..