തുടക്കം കേരള ഹൗസില്‍, വി.ഐ.പി ഡ്രൈവർ; 26 വര്‍ഷത്തിന് ശേഷം ഷാജന്‍ പടിയിറങ്ങി


ഇക്കാലയളവില്‍ മന്ത്രിമാരും ഐ.എ.എസുകാരുമുള്‍പ്പെടുന്ന നിരവധി വി.ഐ.പി.മാരുടെയും ഓദ്യോഗികവാഹനം ഓടിക്കാന്‍ ഷാജന് സാധിച്ചു.

കെ.സി. ഷാജൻ മുൻ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ എം.എൽ.എ.യോടൊപ്പം | ഫോട്ടോ: മാതൃഭൂമി

നിരവധി കേന്ദ്രമന്ത്രിമാരുടെയും സംസ്ഥാന മന്ത്രിമാരുടെയും സാരഥിയായിരുന്ന കാസര്‍കോട് ഗസ്റ്റ് ഹൗസിലെ ഷോഫര്‍ കെ.സി. ഷാജന്‍ വിരമിച്ചു. 26 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് പടിയിറക്കം. 1997-ല്‍ ഡല്‍ഹി കേരള ഹൗസിലാണ് ഷാജന്റെ ഷോഫര്‍ ജീവിതം ആരംഭിച്ചത്.

ഇക്കാലയളവില്‍ മന്ത്രിമാരും ഐ.എ.എസുകാരുമുള്‍പ്പെടുന്ന നിരവധി വി.ഐ.പിമാരുടെയും ഓദ്യോഗികവാഹനം ഓടിക്കാന്‍ ഷാജന് സാധിച്ചു. ഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന കേരളത്തില്‍നിന്നുള്ള ഗവര്‍ണര്‍, മുഖ്യമന്ത്രിമാര്‍, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവരുടെ സാരഥിയായി 2009-വരെ ഇദ്ദേഹം കേരള ഹൗസില്‍ ജോലിചെയ്തു. ശേഷം കേരളത്തിലേക്ക് സ്ഥലംമാറ്റം.

കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ സേവനം ചെയ്തതിനു ശേഷമാണ് കാസര്‍കോട്ടെത്തിയത്. കഴിഞ്ഞ 13 വര്‍ഷമായി കാസര്‍കോട് ഗസ്റ്റ് ഹൗസിലെ ഷോഫാറായിരുന്നു ഷാജന്‍. മുന്‍ മുഖ്യമന്ത്രിമാരായ ഇ.കെ. നായനാര്‍, എ.കെ. ആന്റണി, വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കു വേണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയും സാരഥിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തോടെയാണ് ഷാജന്റെ മടക്കം.

കൂടാതെ വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലയിലെത്തുന്ന കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, ഉന്നതരായ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുവേണ്ടിയും ഡ്രൈവറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കിലെ കോളിച്ചാല്‍ സ്വദേശിയാണ്. ഭാര്യ: മിനി. മക്കള്‍: അമല്‍, അനീഷ.

Content Highlights: Kasaragod guest house chauffeur Shajan retire after 26 year of service, vip driver


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented