ര്‍ണാടകയിലെ ഗ്രാമങ്ങളിലെ കോവിഡ് വാക്‌സിനേഷന്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു. കലബുറഗിയിലാണ് നോര്‍ത്ത് ഈസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എന്‍.ഇ.കെ.ആര്‍.ടി.സി.) ബസുകള്‍ മൊബൈല്‍ കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങളാക്കി മാറ്റിയത്. 

24 മണിക്കൂറും മൊബൈല്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിനുവേണ്ടി ബസുകള്‍ ലഭ്യമാകുമെന്ന് എന്‍.ഇ.കെ.ആര്‍.ടി.സി. ചെയര്‍മാന്‍ രാജ്കുമാര്‍ പാട്ടീല്‍ തെല്‍ക്കുര്‍ പറഞ്ഞു. ആശുപത്രികളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ഇല്ലാത്ത ഗ്രാമങ്ങളിലേക്കായിരിക്കും ഈ ബസുകള്‍ സഞ്ചരിക്കുക. നിലവില്‍ രണ്ട് ബസുകളാണ് മൊബൈല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുള്ളത്. 

വരും ദിവസങ്ങളില്‍ കൂടുതല്‍ ബസുകള്‍ ഇത്തരത്തില്‍ മാറ്റാനാണ് തീരുമാനം. ജില്ലാ ഭരണകൂടവും മുനിസിപ്പല്‍ കോര്‍പ്പറേഷനും ചേര്‍ന്നാണ് വാക്‌സിനേഷന് സൗകര്യമൊരുക്കിയത്. സംസ്ഥാനത്തെ പല ജില്ലകളിലെയും ഗ്രാമപ്രദേശങ്ങളില്‍ വാക്‌സിന്‍ വിതരണം കാര്യക്ഷമമായി നടക്കുന്നില്ല. ചില ഗ്രാമങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കുന്നവരുമുണ്ട്.

Content Highlights: Karnataka Road Transport Corporation Set Up Mobile Vaccination Center In Buses