ടൂറിസം കേന്ദ്രം മുതല്‍ പാതയോരങ്ങള്‍ വരെ; ഒരുങ്ങുന്നത് 1000 ഇ.വി. ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍


ചാര്‍ജിങ് സ്റ്റേഷനുകളില്ലാത്തതിനാല്‍ നിലവില്‍ ദീര്‍ഘദൂരയാത്രകള്‍ക്ക് വൈദ്യുതവാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

പ്രതീകാത്മക ചിത്രം | Photo-Mathrubhumi

ര്‍ണാടകയില്‍ രണ്ടുമാസത്തിനുള്ളില്‍ 1000 വൈദ്യുതവാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ പദ്ധതി. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ദേശീയ-സംസ്ഥാന പാതകള്‍, ചെറുനഗരങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പുതിയ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക. ഇതിനായി സര്‍ക്കാര്‍സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗപ്പെടുത്തും.

വൈദ്യുതവാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വൈദ്യുതിവകുപ്പ് മന്ത്രി വി. സുനില്‍കുമാര്‍ അറിയിച്ചു. ആവശ്യത്തിന് ചാര്‍ജിങ് സ്റ്റേഷനുകളില്ലാത്തതിനാല്‍ നിലവില്‍ ദീര്‍ഘദൂരയാത്രകള്‍ക്ക് വൈദ്യുതവാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരുവില്‍ വൈദ്യുതവാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളില്‍ ഇപ്പോഴും ഇത്തരം വാഹനങ്ങളുടെ എണ്ണം താരതമ്യേന കുറവാണ്.
വൈദ്യുതവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇവിടങ്ങളില്‍ പ്രചാരണപരിപാടികളും സംഘടിപ്പിക്കും. സ്വകാര്യ സംരംഭകര്‍ക്കും വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള പ്രോത്സാഹനം നല്‍കുന്ന നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്.

ഇതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ തുടങ്ങിയിട്ടുണ്ട്. ഇത്തരം സംരംഭകര്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍നിന്നുള്ള സബ്സിഡി ലഭിക്കും. ബി.എം.ടി.സി., കര്‍ണാടക ആര്‍.ടി.സി. എന്നിവയുടെ നേതൃത്വത്തിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള വിപുലമായ പദ്ധതി ഒരുങ്ങുകയാണ്. ബസുകള്‍ക്കുപുറമേ സ്വകാര്യ വാഹനങ്ങള്‍ക്കും ഇത്തരം ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Content Highlights: Karnataka government install 1000 vehicle charging stations across states, EV Charging stations


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented