ഒടുവിൽ കണിച്ചുകുളങ്ങര കൂട്ടക്കൊലയിലെ കൊലയാളി ലോറിക്ക് 'വധശിക്ഷ'


സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ നടപടിയായാണ് കണിച്ചുകുളങ്ങര കേസിലെ ലോറിയും ഉള്‍പ്പെട്ടത്.

കണിച്ചുകുളങ്ങരയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനുപയോഗിച്ച ലോറി, തകർന്ന കാറിന്റെ അവശിഷ്ടങ്ങൾ കാറിന് മുകളിൽ | ഫോട്ടോ: മാതൃഭൂമി

നാടിനെ നടുക്കിയ കണിച്ചുകുളങ്ങര കൂട്ടക്കൊലയിലെ വില്ലന്‍ ലോറിക്കു 'വധശിക്ഷ'. കൃത്യത്തിനുപയോഗിച്ച വാഹനം പൊളിക്കുന്നതിന്റെ ഭാഗമായാണു നടപടി. ഇതിന്റെ ഭാഗമായി ലോറിയുടെ രജിസ്ട്രേഷന്‍ മോട്ടോര്‍വാഹനവകുപ്പ് റദ്ദാക്കി. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ നടപടിയായാണ് കണിച്ചുകുളങ്ങര കേസിലെ ലോറിയും ഉള്‍പ്പെട്ടത്. തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകക്കേസിലെ പ്രതിയായ മുഹമ്മദ് നിഷാം ഉപയോഗിച്ച ഹമ്മറും ഇതോടൊപ്പം പൊളിക്കുന്നുണ്ട്. വാഹനം പൊളിക്കാന്‍ പോലീസാണ് തുടര്‍നടപടിയെടുക്കുന്നത്.

2005 ജൂലായ് 20-നാണ് കണിച്ചുകുളങ്ങര കവലയില്‍ ആസൂത്രിത അപകടത്തില്‍ എവറസ്റ്റ് ചിട്ടിഫണ്ട് ഉടമകളായ രമേഷ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവര്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ചിട്ടിക്കമ്പനികള്‍ തമ്മിലുള്ള കുടിപ്പകയായിരുന്നു കൊലപാതകത്തിനു കാരണം. കോട്ടയം രജിസ്ട്രേഷനിലുള്ള കെ.ആര്‍.ഒ. 1760 ലോറിയാണ് ഉപയോഗിച്ചത്.

കാറിന്റെ സഞ്ചാരപാതയറിഞ്ഞു ലോറിയിടിപ്പിച്ചായായിരുന്നു കൂട്ടക്കൊല. ലോറിഡ്രൈവറായിരുന്ന ഉണ്ണിയായിരുന്നു ഒന്നാംപ്രതി. ഉണ്ണി, കൊലപാതകം ആസൂത്രണംചെയ്ത പറവൂര്‍ ഹിമാലയ ചിട്ടിക്കമ്പനി മാനേജിങ് ഡയറക്ടര്‍മാരായ സജിത്ത്, ബിനീഷ് എന്നിവരെ കോടതി ശിക്ഷിച്ചിരുന്നു. ഹിമാലയ കമ്പനിയുടെ മാനേജരായിരുന്ന രമേഷ് പുതിയ ചിട്ടിക്കമ്പനി തുടങ്ങിയതിലുള്ള പകയായിരുന്നു കൊലയ്ക്കു കാരണം.

പ്രതികള്‍ ഇരുമ്പഴിക്കുള്ളിലായെങ്കിലും 'കൊലയാളി ലോറി' മാരാരിക്കുളം പോലീസ് സ്റ്റേഷനില്‍ കിടക്കുകയായിരുന്നു. സംഭവം നടന്ന് 17 വര്‍ഷം പിന്നിടുമ്പോഴാണ് ലോറിക്കെതിരേയും നടപടിയെടുക്കുന്നത്. ലോറി നശിച്ച് ഉപയോഗശൂന്യമായിട്ടുണ്ടെങ്കിലും രജിസ്ട്രേഷന്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു.

ചേര്‍ത്തല മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി. ബിജുവാണ് ലോറി പരിശോധിച്ച് അന്തിമ റിപ്പോര്‍ട്ട് ചേര്‍ത്തല ജോയിന്റ് ആര്‍.ടി.ഒ. ജെബി ചെറിയാനും കോട്ടയം ജോയിന്റ് ആര്‍.ടി.ഒ. ജി. ജയരാജിനും നല്‍കി രജിസ്ട്രേഷന്‍ റദ്ദാക്കിയത്. രേഖകള്‍ ലഭിക്കുന്നതിനനുസരിച്ചു ലേലനടപടികള്‍ തുടങ്ങുമെന്ന് പോലീസ് അറിയിച്ചു.

Content Highlights: Kanichukulangara murder case, Truck using in Kanichukulangara murder case, MVD Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented