നാലര മണിക്കൂര്‍ നിര്‍ത്താതെ പറക്കും, 289 കി.മീ. വേഗത; 90 കോടിയുടെ ഹെലികോപ്റ്ററുമായി ജോയ് ആലുക്കാസ്


രണ്ടു പൈലറ്റുമാരേയും ഏഴുവരെ യാത്രക്കാരേയും വഹിക്കാനുള്ള ശേഷിയുണ്ട്.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ പുതിയ ആഡംബര ഹെലികോപ്റ്ററിന് സമീപം മാനേജിങ് ഡയറക്ടർ ജോയ് ആലുക്കാസ്‌

ത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങളുള്ള ആഡംബര ഹെലികോപ്റ്റര്‍ സ്വന്തമാക്കി ജോയ് ആലുക്കാസ്. ആഗോളതലത്തില്‍ വ്യവസായികളും ഉന്നത ബിസിനസ് എക്‌സിക്യൂട്ടീവുകളും സ്വകാര്യയാത്രകള്‍ക്ക് ഉപയോഗിക്കുന്ന അതീവ സുരക്ഷിത ഹെലികോപ്റ്ററാണിത്.

90 കോടിയോളം രൂപ വില വരുന്ന ലിയോനാഡോ എ.ഡബ്ല്യൂ. 109 ഗ്രാന്റ് ന്യൂ ഇരട്ട എന്‍ജിന്‍ കോപ്റ്ററാണ് ജോയ് ആലുക്കാസ് തൃശ്ശൂരിലെത്തിച്ചത്. ഇറ്റാലിയന്‍ കമ്പനിയായ ലിയോനാഡോ ഹെലികോപ്റ്റേഴ്സ് നിര്‍മിച്ചതാണിത്.ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണിതെന്ന് ജോയ് ആലുക്കാസ് ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോയ് ആലുക്കാസ് പറഞ്ഞു.

രണ്ടു പൈലറ്റുമാരേയും ഏഴുവരെ യാത്രക്കാരേയും വഹിക്കാനുള്ള ശേഷിയുണ്ട്. മണിക്കൂറില്‍ 289 കിലോമീറ്റര്‍ ആണ് പരമാവധി വേഗം. നാലരമണിക്കൂര്‍ വരെ നിലത്തിറങ്ങാതെ പറക്കാന്‍ കഴിയും. പുതുതലമുറ പി.ഡബ്ല്യൂ. 207 സി. എന്‍ജിനുകള്‍ക്ക് താരതമ്യേന ശബ്ദം കുറവാണ്.

ഫാ. ബ്രില്ലിസ് ആശീര്‍വദിച്ചു. കോര്‍പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ്, ജോയ് ആലുക്കാസ്, ഭാര്യ ജോളി ജോയ്, മകള്‍ എല്‍സ തോമസ് എന്നിവരും ബിസിനസ്രംഗത്തെ പ്രമുഖരും പങ്കെടുത്തു.

Content Highlights: joy Alukkas group buys modern helicopter worth rupees 90 crores


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented