ഇലക്ട്രിക് വാഹനങ്ങളുടെ ടയറിനും ഇനി വൻ മൈലേജ്; ഇ.വികള്‍ക്ക് മാത്രമുള്ള ടയറുമായി ജെ.കെ.ടയര്‍


ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലാണ് ഈ ടയറുകളുടെ നിര്‍മാണം.

ഇലക്ട്രിക് വാഹനങ്ങൾക്കായി ജെ.കെ.ടയേഴ്‌സ് നിർമിച്ച ടയർ | Photo: JK Tyre

ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുനിറയുന്നതിനുള്ള സാഹചര്യമാണ് രാജ്യത്തുടനീളം പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ഇലക്ട്രിക് വാഹന നയത്തിന്റെയും ഫെയിം-2 പദ്ധതിയുടെയും ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള സബ്‌സിഡികള്‍, സൗജന്യ ചാര്‍ജിങ്ങിനുള്ള ആനുകൂല്യങ്ങള്‍, നികുതിയില്‍ ഉള്‍പ്പെടെ നല്‍കുന്ന ഇളവുകള്‍ തുടങ്ങി വൈദ്യുതി വാഹനങ്ങള്‍ക്ക് വളരാനാവശ്യമായ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും രാജ്യത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

എന്നാല്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി പ്രത്യേക ടയര്‍ പുറത്തിറക്കിയാണ് ഇന്ത്യയിലെ മുന്‍നിര ടയര്‍ നിര്‍മാതാക്കളായ ജെ.കെ.ടയര്‍ ഇലക്ട്രിക് വാഹനങ്ങളോടുള്ള പിന്തുണ അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് ബസുകള്‍, ട്രക്കുകള്‍, എല്‍.സി.വികള്‍, കാറുകള്‍ എന്നിവയ്ക്ക് ഇണങ്ങുന്ന ഇ.വി. സ്‌പെസിഫിക് സ്മാര്‍ട്ട് റേഡിയല്‍ ടയറുകളാണ് ജെ.കെ. ടയേഴ്‌സ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇ.വി. സ്‌പെസിഫിക് നെക്സ്റ്റ് ജെന്‍ ഡിസൈന്‍ ഫിലോസഫിയിലാണ് ഈ ടയറുകള്‍ ഒരുങ്ങിയിട്ടുള്ളത്.

രഘുപതി സിംഘാനിയ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഗ്ലോബല്‍ ടെക്‌നോളജി സെന്ററിലെ എന്‍ജിനീയര്‍മാരാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായുള്ള ഈ ടയറുകള്‍ വികസിപ്പിച്ചിരിക്കുന്നതെന്നാണ് ജെ.കെ. ടയേഴ്‌സ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹന മേഖലയിലുണ്ടാകുന്ന വികസനങ്ങളെ തുടര്‍ന്ന് ഇത്തരം വാഹനങ്ങള്‍ക്കായുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലാണ് കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലാണ് ഈ ടയറുകളുടെ നിര്‍മാണം. അള്‍ട്രാ-ലോ റോളിങ്ങ് റെസിസ്റ്റന്‍സ്, ഉയര്‍ന്ന വെറ്റ് ആന്‍ഡ് ഡ്രൈ ട്രാക്ഷന്‍, ദീര്‍ഘകാല ഉപയോഗം, ഏറ്റവും കുറഞ്ഞ ഊര്‍ജ ഉപയോഗം എന്നിവയാണ് ഈ ടയര്‍ ഉറപ്പാക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. കുറഞ്ഞ ടയര്‍ നോയിസ് ഉറപ്പാക്കുന്നതിനായി എഫ്.ഇ.എ. സിമുലേഷനുകള്‍ ഉപയോഗിച്ചുള്ള ത്രെഡാണ് പാറ്റേണാണ് ഈ ടയറുകളില്‍ നല്‍കിയിട്ടുള്ളത്.

ഇലക്ട്രിക് ട്രക്ക്, ബസുകള്‍, എല്‍.സി.വികള്‍, പാസഞ്ചര്‍ ഇലക്ട്രിക് കാറുകള്‍, എസ്.യു.വികള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവ ആവശ്യപ്പെടുന്ന പെര്‍ഫോമെന്‍സ് ഉറപ്പാക്കുന്നതിനായി കമ്പനി വികസിപ്പിച്ച ട്രീല്‍ ടി.എം.പി.എസ് സെല്‍സറുകള്‍ ഘടിപ്പിച്ചാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ടയറുകള്‍ ഒരുക്കിയിട്ടുള്ളത്. ഇലക്ട്രിക് ബസുകള്‍, ട്രക്കുകള്‍, ലൈറ്റ് കൊമേഷ്യല്‍ വെഹിക്കിള്‍ എന്നിവയ്ക്കായി 17.5, 22.5 ഇഞ്ച് വലിപ്പത്തിലുള്ള ട്യൂബ് ലെസ് ടയറുകളാണ് ഒരുക്കിയിട്ടുള്ളത്.

Content Highlights: JK Tyre unveils the complete range of EV-specific Smart Radial Tyres

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented