.
മികച്ച കാര്യക്ഷമതയും ഉയര്‍ന്ന ഇന്ധനക്ഷമതയും ഉറപ്പാക്കുന്ന ആക്ടീവ് സാങ്കേതികവിദ്യയോടെയുള്ള പുതിയ ഡീസല്‍ വിപണികളില്‍ എത്തിച്ച് ജിയോ ബി.പി. സാധാരണ ഡീസലുകളെ അപേക്ഷിച്ച് 4.3 ശതമാനം മെച്ചപ്പെട്ട ഇന്ധനക്ഷമത ഈ ഡീസല്‍ ഉറപ്പാക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനാല്‍ തന്നെ ചരക്ക് ഗതാഗത വാഹനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഇന്ധനമാണിതെന്നാണ് ജിയോ ബി.പി. വിലയിരുത്തുന്നത്. ഈ ഡീസല്‍ ഉപയോഗിക്കുന്നതിലൂടെ പ്രതിവര്‍ഷം ഇന്ധന തുകയില്‍ 1.1 ലക്ഷം രൂപ വരെ ലാഭിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്.
ആക്ടീവ് ടെക്‌നോളജിയുള്ള ഈ പുതിയ ഹൈ പെര്‍ഫോമെന്‍സ് ഡീസല്‍ ജിയോ ബി.പി. ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ തന്നെ ആദ്യമായി ലഭ്യമാക്കുന്ന ഈ ഡീസല്‍ അധിക തുക ഈടാക്കാതെ നിലവിലെ ഡീസലിന്റെ വിലയില്‍ തന്നെ ലഭ്യമാക്കുന്നതാണ് മറ്റൊരു പ്രത്യേകത.
അഴുക് അടിഞ്ഞ് കൂടുന്നത് മൂലം എന്‍ജിന്‍ ഘടകങ്ങളില്‍ ഉണ്ടാകുന്ന തകരാറുകള്‍ കുറയ്ക്കാന്‍ സാഹായിക്കുമെന്നതാണ് മറ്റൊരു സവിശേഷതയായി പറയുന്നത്. വൃത്തിയുള്ളതും വേഗതയേറിയതുമായ ഇന്ധനം നിറയ്ക്കുന്നതിന് സഹായിക്കുന്ന ആന്റി-ഫോം ഏജന്റ് ഇതില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ജിയോ-ബി.പി. അവകാശപ്പെടുന്നത്.
Content Highlights: Jio BP launch new diesel with active technology, Offer 4.3 percent millage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..