എട്ട് കാര്‍, 18 ബൈക്ക്; ദീപാവലി സമ്മാനത്തില്‍ ജീവനക്കാരെ ഞെട്ടിച്ച് ജൂവലറി ഉടമ


ഒമ്പത് വര്‍ഷം മുമ്പാണ് പ്രവര്‍ത്തനം തുടങ്ങിയത്. അന്നുമുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ജീവനക്കാര്‍ക്കാണ് മാരുതി സ്വിഫ്റ്റ് കാര്‍ നല്‍കിയത്.

ജൂവലറി ഉടമ ജീവനക്കാർക്ക് ദീപാവലി സമ്മാനമായി നൽകുന്നതിന് വാങ്ങിയ കാറുകളും ഇരുചക്രവാഹനങ്ങളും

ജൂവലറിയുടെ ദീപാവലി ആഘോഷപരിപാടിയില്‍ പങ്കെടുത്ത ജീവനക്കാരെ ഞെട്ടിച്ച് സ്ഥാപനം ഉടമ. ചെറിയതുക ദീപാവലി ബോണസ് പ്രതീക്ഷിച്ച സ്ഥാനത്ത് കാറും ബൈക്കും സ്‌കൂട്ടറുകളും നല്‍കിയാണ് ഉടമ ജീവനക്കാരെ വരവേറ്റത്. ചെന്നൈ ടി നഗറിലെ ചല്ലാനി ജൂവലറി ഉടമ ജയന്തിലാല്‍ ചല്ലാനിയാണ് 'സര്‍പ്രൈസ്' ഒരുക്കിയത്. എട്ടു പേര്‍ക്ക് കാറും 18 പേര്‍ക്ക് ഇരുചക്രവാഹനങ്ങളും നല്‍കി. ഒന്നരക്കോടിയോളം രൂപ ഇതിനായി ചെലവഴിച്ചു.

ഒമ്പത് വര്‍ഷം മുമ്പാണ് ചല്ലാനി ജൂവലറി ചെന്നൈ ടി നഗറില്‍ പ്രവര്‍ത്തനം തുടങ്ങിയത്. അന്നുമുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ജീവനക്കാര്‍ക്കാണ് മാരുതി സ്വിഫ്റ്റ് കാര്‍ നല്‍കിയത്. മറ്റുള്ളവരില്‍ ഒമ്പതുപേര്‍ക്ക് വീതം ഹോണ്ട ഷൈന്‍ ബൈക്കും ഹോണ്ടാ ആക്ടിവ സ്‌കൂട്ടറും നല്‍കി. തന്റെ സ്ഥാപനത്തിന്റെ വിജയത്തിന് പ്രധാനകാരണം അര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാരാണെന്നും അവരെ സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് കരുതുന്നതെന്നും ജയന്തിലാല്‍ പറഞ്ഞു.

ജൂവലറിയുടെ തുടക്കക്കാലത്ത് ഏറെപ്രതിസന്ധികള്‍ നേരിട്ടു. പിന്നീട് പടിപടിയായി വ്യാപാരം മെച്ചപ്പെട്ടു. ഇതിന് ജീവനക്കാര്‍ ഏറെ പ്രയത്‌നിച്ചു. കോവിഡ് കാലത്തെ പ്രതിസന്ധിഘട്ടത്തിലും ജീവനക്കാര്‍ സ്ഥാപനത്തിന് ഒപ്പം നിന്നുവെന്നും അതിനാലാണ് ഇത്തരം ഒരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചതെന്നും ജയന്തിലാല്‍ വിശദീകരിച്ചു. കാറും ബൈക്കും സ്‌കൂട്ടറും നേരത്തേ തന്നെ വാങ്ങിവെച്ചിരുന്നുവെങ്കിലും ജീവനക്കാരെ ആരെയും ഇക്കാര്യം അറിയിച്ചിരുന്നില്ല. ദീപാവലി ആഘോഷത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം വന്നാണ് ഒരോരുത്തരും സമ്മാനം സ്വീകരിച്ചത്.

Content Highlights: Jewelry owner gifts eight cars and 18 bikes to his employees during diwali


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented