മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ജാവ മോട്ടോര്‍ സൈക്കിള്‍സ് വാഹനപ്രേമികളുടെ മനം കവരുകയാണ്. ഏറെ നാള് നീണ്ട കാത്തിരിപ്പിനൊടുവില്‍ ജാവ ബൈക്കുകള്‍ ബുക്ക് ചെയ്ത ഉപഭോക്തക്കള്‍ക്ക് നിലവില്‍ വാഹനം കൈമാറി വരികയാണ് കമ്പനി. ആദ്യ ജാവ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിന് മുമ്പായി മുംബൈയില്‍ വെച്ച് സ്പെഷ്യല്‍ എഡിഷന് ജാവ ബൈക്കുകളുടെ ലേലം കഴിഞ്ഞ മാസം ജാവ സംഘടിപ്പിച്ചിരുന്നു. രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച ധീരജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താനായിരുന്നു ഈ ലേലം. ഇതുവഴി ലഭിച്ച 1.49 കോടി രൂപ ഡല്‍ഹിയില്‍ നടന്ന ചടങ്ങിൽ ജാവ മോട്ടോര്‍ സൈക്കിള്‍സ് അധികൃതകര്‍ സൈന്യത്തിന്റെ സായുധ സേന ഫ്ലാഗ് ഡേ ഫണ്ടിലേക്ക് കൈമാറി.
പ്രത്യേകമായി രൂപകല്പന ചെയ്ത 13 ജാവ ബൈക്കുകളാണ് ഈ ലേലത്തില്‍ വിറ്റുപോയത്. ഒന്ന് മുതല്‍ 99 വരെയുള്ള ഷാസി നമ്പറിലുള്ള സ്പെഷ്യല്‍ എഡിഷന് മോഡലുകൾ ലേലത്തിലുണ്ടായിരുന്നു. ഇതില്‍ ഒന്നാം നമ്പര്‍ ഷാസി മോഡല്‍ 45 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. പതിനേഴാം നമ്പര്‍ ഷാസി മോഡല്‍ 17 ലക്ഷം രൂപയ്ക്കും അഞ്ചാം നമ്പര്‍ 11.75 ലക്ഷം രൂപയ്ക്കും വിറ്റു. 13 ബൈക്കിള്‍ ഏറ്റവും കുറവ് തുക ലഭിച്ചത് ഏഴാം നമ്പര്‍ ഷാസിക്കാണ്, അഞ്ച് ലക്ഷം രൂപ. 99-ാം നമ്പര്‍ (7.5 ലക്ഷം), 77-ാം നമ്പര്‍ (5.25 ലക്ഷം), 52-ാം നമ്പര്‍ (7.25 ലക്ഷം), 26-ാം നമ്പര്‍ (ആറ് ലക്ഷം), 24-ാം നമ്പര്‍ (10.5 ലക്ഷം), 18-ാം നമ്പര്‍ (ആറ് ലക്ഷം), 11-ാം നമ്പര്‍ (5.5 ലക്ഷം), 13-ാം നമ്പര്‍ (6.25 ലക്ഷം), മൂന്നാം നമ്പര്‍ (10.25 ലക്ഷം) എന്നിങ്ങനെയാണ് ഓരോ മോഡലുകള്‍ക്കും ലഭിച്ചിരുന്ന ലേലത്തുക.
റഗുലര്‍ മോഡലില്‍ നിന്ന് അല്പം വ്യത്യസ്ത ഭാവം ലഭിക്കാന്‍ ഇന്ധനടാങ്കില്‍ ദേശീയ പതാകയുടെ നിറങ്ങളും ഫ്യുവല്‍ ടാങ്ക് ക്യാപ്പില്‍ ഉപഭോക്താവിന്റെ പേരും ആലേഖനം ചെയ്തവയായിരുന്നു ലേലത്തിലുളള സ്പെഷ്യല്‍ എഡിഷന് ബൈക്കുകള്‍. സൗജന്യ സര്‍വീസ് അടക്കം വിവിധ ഓഫറുകളുള്ള 42 മാസത്തെ സര്‍വീസ് പാക്കേജും ബൈക്കുകള്‍ക്ക് നല്‍കിയിരുന്നു. ജാവ, ജാവ 42 എന്നീ രണ്ട് മോഡലുകളാണ് ജാവ നിരയില്‍ വില്പനയ്ക്കുള്ളത്. ആദ്യഘട്ടത്തില്‍ രാജ്യത്തുടനീളം 105 ഡീലര്‍ഷിപ്പുകള്‍ ഇന്ത്യയില്‍ ആരംഭിക്കാനാണ് ജാവ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ ഭുരിഭാഗവും നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ ഏഴ് ഡീലര്‍ഷിപ്പുകളാണ് ജാവയ്ക്കുള്ളത്.
Content Highlights; Jawa Donates Rs 1.49 Cr To Armed Forces Flag Day Fund
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..