ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്രാപ്രൈം ലോജിസ്റ്റിക്‌സ് ടെക്‌നോളജീസ് (IPLT) ആദ്യ ഓള്‍ ഇലക്ട്രിക് ട്രക്കായ റിനോ 5536 വൈകാതെ പുറത്തിറക്കും. രാജ്യത്തെ നിര്‍മാണ മേഖലയിലെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമായ വിധത്തിലാണ് ഇലക്ട്രിക് ട്രക്കിന്റെ നിര്‍മാണം. കമ്പനിയുടെ ഫരീദാബാദ് പ്ലാന്റില്‍ 2020 ജനുവരി മുതലാണ് റിനോ പ്രൊഡക്ഷന്‍ മോഡലിന്റെ നിര്‍മാണം ആരംഭിക്കുക. സ്വന്തമായി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും കമ്പനി ആസൂത്രണം ചെയ്യുന്നുണ്ട്. 

റിനോയുടെ ഡിസൈനും നിര്‍മാണവും ഇന്ത്യയിലാണ്. 60 ടണ്‍ ഭാരവാഹക ശേഷിയുളളതാണ് റിനോ 5536 ഇലക്ട്രിക് ട്രക്ക്. 276 kWh ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഒറ്റചാര്‍ജില്‍ 200-300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. 483 ബിഎച്ച്പി കരുത്തേകുന്നതാണ് ഇതിലെ ഇലക്ട്രിക് മോട്ടോര്‍. മണിക്കൂറില്‍ 90 കിലോമീറ്ററാണ് ട്രക്കിന്റെ പരമാവധി വേഗത. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സൗകര്യവും വാഹനത്തിലുണ്ട്. അടുത്ത വര്‍ഷം 1000 ഇലക്ട്രിക് ട്രക്കുകളും 2021ല്‍ 10000 ഇലക്ട്രിക് ട്രക്കുകളും നിരത്തിലെത്തിക്കാനാണ് ഐപിഎല്‍ടി ലക്ഷ്യമിടുന്നത്.

source- economictimes

Content HIghlights; iplt to launch rhino 5536 electric truck soon