മ്പര്‍പ്ലേറ്റിന് ചുറ്റും ഇരുമ്പുമറ അല്ലെങ്കില്‍ തുണികള്‍ കൊണ്ടുള്ള അലങ്കാരം. ദേശീയപാതയിലൂടെയും കെ.എസ്.ടി.പി. റോഡിലൂടെയുമുള്ള ചരക്കുവാഹനങ്ങളുടെ യാത്രയില്‍ രജിസ്ട്രേഷന്‍ നമ്പര്‍ നോക്കിയാല്‍ ഇതാണ് സ്ഥിതി. ഇതരസംസ്ഥാനവാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളിലാണ് ഇത്തരം അലങ്കാരങ്ങള്‍ കൂടുതലും. 

ഒറ്റനോട്ടത്തില്‍ നിയമലംഘനം. ഇതോടൊപ്പം നിരീക്ഷണ ക്യാമറകളില്‍പ്പെടാതെ രക്ഷപ്പെടാമെന്നതും ഈ അലങ്കാരത്തിന് പിന്നിലുണ്ട്. രജിസ്ട്രേഷന്‍ നമ്പര്‍ മറച്ച് വാഹനമോടിക്കുന്നതിന് 250 രൂപയാണ് മോട്ടോര്‍വാഹനവകുപ്പ് നിയമപ്രകാരം പിഴ. പിഴത്തുക ചെറിയതായിതിനാല്‍ വീണ്ടും നിയമലഘനം തുടരുന്നു.

ചരക്കുവാഹനങ്ങളുടെ പിറകില്‍ റിയര്‍എന്‍ഡര്‍ പ്രൊട്ടക്ഷന്‍ സ്ഥാപിക്കുന്നുണ്ട്. അപകടം നടന്നാല്‍ ചെറുവാഹനങ്ങള്‍ ചരക്കുവാഹനങ്ങളുടെ അടിഭാഗത്തേക്ക് കയറിപ്പോകാതിരിക്കാനാണിത്. അത് നിയമപ്രകാരം അനുവദനീയമാണ്. എന്നാല്‍, അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയാണ് നമ്പര്‍ പ്ലേറ്റ് കാണാത്ത വിധത്തിലാക്കുന്നത്. ഇതോടൊപ്പം പലതരത്തിലുള്ള അലങ്കാരങ്ങള്‍ വാഹനങ്ങളില്‍ തൂക്കിയിടുന്നുണ്ട്. വശങ്ങളിലെ ഇത്തരം അലങ്കാരങ്ങള്‍ ചെറുവാഹനയാത്രക്കാര്‍ക്ക് അപകടഭീഷണിയാണ്.

ചര്‍ച്ച അതിസുരക്ഷയെകുറിച്ച്; നിരത്തില്‍ ഒരു രക്ഷയുമില്ല

അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകളെക്കുറിച്ചും രാജ്യം ഒട്ടുക്ക് ഉപയോഗിക്കാവുന്ന ഏകീകൃത നമ്പര്‍ പ്ലേറ്റുകളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് വാഹനങ്ങള്‍ നമ്പര്‍ പ്ലേറ്റ് മറച്ച് യാത്രചെയ്യുന്നത്. നമ്പര്‍ പ്ലേറ്റ് മറച്ചോടുന്നതില്‍ അധികവും ചരക്ക് വാഹനങ്ങളാണ്. രാത്രിയിലാണ് ഇത്തരത്തിലുള്ള വാഹനങ്ങളില്‍ അധികവും നിരത്തിലിറങ്ങുന്നത്. വേഗ നിയന്ത്രണ ക്യാമറകളില്‍പ്പെടാതെ നിരത്തിലൂടെ പറന്ന് ദൂരം കീഴടക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള അപകടത്തില്‍ പെട്ടുകഴിഞ്ഞാല്‍ വാഹനം കണ്ടെത്തുന്നതിന് കഴിയാതെയും പോകുന്നു.

വലിയ കണ്‍ടെയ്നറുകളുമായി പോകുന്ന ലോറികള്‍ക്ക് പലപ്പോഴും നമ്പര്‍ പ്ലേറ്റേ കാണാറില്ല. എന്നിട്ടും നമ്മുടെ നിരത്തുകളില്‍ അവ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുകയാണ്. കോഴികളെയും ഇറച്ചിക്കുള്ള മൃഗങ്ങളെയും കയറ്റിയെത്തുന്ന പല വാഹനങ്ങള്‍ക്കും നമ്പര്‍പ്ലേറ്റുകള്‍ കാണാറില്ല.

  • ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ നാലുവശത്തും രജിസ്ട്രേഷന്‍ നമ്പര്‍ പതിക്കണമെന്നതാണ് നിയമം.
  • രജിസ്ട്രേഷന്‍ മറച്ചതാണെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ വലിപ്പമനുസരിച്ച് 3000, 4000, 5000 രൂപ എന്നിങ്ങനെയാണ് പിഴ.
  • രജിസ്ട്രേഷന്‍ മറച്ച സ്വകാര്യ വാഹനങ്ങളാണെങ്കില്‍ പിഴ 3000 രൂപ.

Content Highlights: Interstate Lorry Hide Number Plate, Vehicle Number Plate, Traffic Rule Violations