സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ഇന്‍ഷുറന്‍സ് അടച്ചാല്‍ മതി; വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കുറയും


വര്‍ഷം വാഹനം എത്ര കിലോമീറ്റര്‍ സഞ്ചരിക്കുന്നു, ഡ്രൈവിങ് രീതി എന്നിവ കണക്കാക്കിയുള്ളതാണ് ഇതില്‍ രണ്ടെണ്ണം.

പ്രതീകാത്മക ചിത്രം | Photo: Canva.com

വാഹനം സഞ്ചരിക്കുന്ന ദൂരവും ഡ്രൈവിങ് രീതിയും പരിഗണിച്ച് ഇന്‍ഷുറന്‍സ് പ്രീമിയം നിര്‍ണയിക്കുന്ന സംവിധാനം നടപ്പാക്കാന്‍ ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റി (ഐ.ആര്‍.ഡി.എ.ഐ.) അനുമതി നല്‍കി. വാഹന ഇന്‍ഷുറന്‍സ് രംഗത്ത് സാങ്കേതികവിദ്യ ഉള്‍പ്പെടുത്താനുള്ള നടപടികളുടെ ആദ്യപടിയാണിത്.

ഇന്‍ഷുറന്‍സ് രംഗത്ത് പുതിയ സാങ്കേതികവിദ്യയുടെ കടന്നുവരവ് അതിവേഗമാണെന്നും പോളിസിയുടമകളുടെ മാറുന്നആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന രീതിയില്‍ ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്ത് മാറ്റങ്ങളുണ്ടാകണമെന്നും പറഞ്ഞാണ് ഐ.ആര്‍.ഡി.എ.ഐ. കരടുനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

ഓണ്‍ ഡാമേജ് കവറേജില്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി മൂന്നുതരം ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. വര്‍ഷം വാഹനം എത്ര കിലോമീറ്റര്‍ സഞ്ചരിക്കുന്നു, ഡ്രൈവിങ് രീതി എന്നിവ കണക്കാക്കിയുള്ളതാണ് ഇതില്‍ രണ്ടെണ്ണം. ഒരേ വാഹന ഉടമയുടെ വിവിധ വാഹനങ്ങള്‍ക്ക് ബാധകമാകുന്ന ഫ്‌ളോട്ടര്‍ പോളിസിയാണ് മൂന്നാമത്തേത്. വാഹനത്തിന്റെ ഉപയോഗമനുസരിച്ചാണ് പോളിസിയുടെ പ്രീമിയം നിര്‍ണയിക്കുന്നത്.

മുംബൈപോലെ പൊതുഗതാഗത സംവിധാനം കൂടുതലുപയോഗിക്കുന്ന സ്ഥലങ്ങളില്‍ വാഹന ഉടമകളില്‍ പലരും ആഴ്ചാവസാനം മാത്രമാകും സ്വന്തം വാഹനം ഉപയോഗിക്കുന്നത്. ഇത്തരക്കാര്‍ക്ക് ഏറെ നേട്ടമാകുന്നതാണ് തീരുമാനം. വാഹനങ്ങളിലെ ജി.പി.എസ്. സംവിധാനത്തില്‍നിന്നുള്ള ടെലിമാറ്റിക് വിവരങ്ങള്‍ വിശകലനം ചെയ്താകും ഇന്‍ഷുറന്‍സ് കമ്പനികള്‍ പദ്ധതികള്‍ അവതരിപ്പിക്കുന്നത്. ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നതിന് കേന്ദ്രീകൃത സംവിധാനം ഉണ്ടാക്കാനും ഐ.ആര്‍.ഡി.എ.ഐ. നിര്‍ദേശിച്ചിട്ടുണ്ട്.

നിശ്ചിത കിലോമീറ്റര്‍ യാത്രയ്ക്ക് പോളിസിയെടുത്ത് കാലാവധി തീരും മുമ്പ് ഈ കിലോമീറ്റര്‍ പിന്നിട്ടാല്‍ ആഡ് ഓണ്‍ ഉള്‍പ്പെടെ സേവനങ്ങള്‍ നല്‍കാനും വ്യവസ്ഥയുണ്ട്. വാഹന ഉപയോഗം വളരെ കുറവുള്ളവരും വളരെ കൂടുതലുള്ളവരും ഒരേ നിരക്കില്‍ പ്രീമിയം അടയ്ക്കുന്ന രീതിയുടെ അശാസ്ത്രീയത കണക്കിലെടുത്താണ് പുതിയ പോളിസികള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്.

Content Highlights: insurance regulatory authority set new criteria for vehicle insurance, Auto insurance

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented