2018-ല്‍ കേരളത്തില്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട് വാഹനങ്ങള്‍ നശിച്ചയിനത്തില്‍ നാല് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കേണ്ടിവന്നത് 4800 കോടിയോളം രൂപ. 

നൂറ്റാണ്ടിനിടെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കേരളത്തില്‍ നല്‍കേണ്ടിവന്ന ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയാണിത്.

2019-ല്‍ പ്രളയത്തില്‍ ജനങ്ങള്‍ മുന്‍കരുതലെടുത്തതിനാല്‍ കാര്യമായ നഷ്ടമുണ്ടായില്ല. എന്നിട്ടും 800 കോടിയോളം നല്‍കേണ്ടിവന്നു. ഈ വര്‍ഷം വെള്ളപ്പൊക്കത്തില്‍ നഷ്ടമുണ്ടാകാതിരിക്കാന്‍ മുന്‍കൂട്ടിത്തന്നെ ഇന്‍ഷുറന്‍സ്

കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നു. എസ്.എം.എസും ഇമെയിലുമായിട്ടായിരുന്നു സന്ദേശങ്ങള്‍.

Content Highlights: Insurance Companies Gives Rupees 4,800 Crore Compensation For Vehicles Damaged In Flood