പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഉടമയുടെ ആധാര്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിനു മുമ്പേ പുതിയ വാഹനങ്ങളുടെ പരിശോധന ഒഴിവാക്കാനുള്ള തീരുമാനം മോട്ടോര്‍വാഹനവകുപ്പ് പിന്‍വലിച്ചു. വാഹനങ്ങളുടെ രജിസ്ട്രേഷനുള്ള 'വാഹന്‍' സോഫ്റ്റ്വേറില് കേന്ദ്രം മാറ്റംവരുത്തുന്നതുവരെ നിലവിലെ രീതി തുടരാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് വാട്സാപ്പ് സന്ദേശം നല്കി.
പരിശോധന ഒഴിവാക്കുന്നതു സംബന്ധിച്ച് ശനിയാഴ്ച ഇറക്കിയ ഉത്തരവ് ആശയക്കുഴപ്പമുണ്ടാക്കിയതിനെത്തുടര്ന്നാണ് നടപടി. ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ ബുധനാഴ്ചവരെ രജിസ്ട്രേഷന് ഉണ്ടായിരിക്കില്ല. സോഫ്റ്റ്വേറില് മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്.
സോഫ്റ്റ്വേറില് മാറ്റംവരുന്നതുവരെ നിലവിലെ രീതി തുടരും. അതേസമയം, പരിശോധന ഒഴിവാക്കുമ്പോള്‍ ക്രമക്കേടുകള്‍ എങ്ങനെ തടയുമെന്നത് സംബന്ധിച്ച് മോട്ടോര്‍വാഹനവകുപ്പ് വിശദീകരണം നല്‍കിയിട്ടില്ല. വാങ്ങുന്നയാളിന്റെ പേരും മേല്‍വിലാസവും ഉള്‍ക്കൊള്ളിക്കാന്‍ മാത്രമാണ് ഡീലര്‍ക്ക് അനുമതിയുള്ളത്.
വാഹനനിര്‍മാതാവിന്റെ ഭാഗത്തുനിന്നും പിഴവുകളുണ്ടായാല്‍ വന്‍ തുക പിഴ ഈടാക്കാനുള്ള വ്യവസ്ഥയുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഉദ്യോഗസ്ഥ പരിശോധന ഒഴിവാക്കപ്പെടുമ്പോള്‍ പുതിയ വാഹനങ്ങള്‍ ഉടമതന്നെ സൂക്ഷ്മമായി പരിശോധിക്കേണ്ടിവരും.
വാഹനങ്ങള്‍ വില്ക്കുന്നതിനുമുമ്പേ ഷോറൂമുകളില്വെച്ച് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്ന രീതി മറ്റു സംസ്ഥാനങ്ങള്‍ പരിഗണിക്കുന്നുണ്ട്. ഇതേക്കുറിച്ച് പരിശോധിക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന് ഗതാഗതസെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: Inspection For Vehicle Registration; Motor Vehicle Department, MVD Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..