100 ഒക്ടേൻ ഇന്ധനം ലോഞ്ച് ചെയ്യുന്നു | Photo: Twitter|Indian Oil Corp Ltd
ലോകോത്തര പ്രീമിയം ഗ്രേഡ് പെട്രോളായ '100 ഒക്ടേന്‍' ഇന്ത്യയില്‍ ആദ്യമായി പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് (ഐ.ഒ.സി.) വിപണിയിലെത്തിച്ചു.
പ്രാദേശികമായി കമ്പനി വികസിപ്പിച്ച ഒക്ടാ മാക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മഥുര റിഫൈനറിയിലാണ് പെട്രോള്‍ നിര്‍മിക്കുന്നത്. ആഡംബര കാറുകള്‍ക്കും മോട്ടോര്‍ ബൈക്കുകള്‍ക്കും വേണ്ടി രൂപകല്പന ചെയ്ത എക്സ്.പി. 100 അള്‍ട്രാ മോഡേണ്‍, അള്‍ട്രാ പ്രീമിയം ഉത്പന്നമാണെന്ന് കമ്പനി അറിയിച്ചു.
ആത്മനിര്‍ഭര്‍ ഭാരത് സംരംഭത്തിന്റെ ഭാഗം കൂടിയാണിത്. നിലവില്‍ 91 ഒക്ടേന്‍ പെട്രോളാണ് ഇന്ത്യയില്‍ ലഭ്യമാകുന്നത്. 100 ഒക്ടേന്‍ പെട്രോള്‍ അതിവേഗ ആക്സിലറേഷനും മികച്ച ഡ്രൈവിങ്ങും ഇന്ധന ക്ഷമതയും ലഭ്യമാക്കുന്നു.
100 ഒക്ടേന്‍ എക്സ്.പി 100 പെട്രോളിന് ലിറ്ററിന് 160 രൂപയാണ് ഡല്‍ഹിയിലെ വില. 91 ഒക്ടേന്‍ പെട്രോളിനെക്കാള്‍ 77 രൂപ അധികമാണിത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനില്‍ നിന്ന് വിപണിയില്‍ എത്തിയിരുന്ന 99 റോണ്‍ ആണ് ഇന്ത്യയില്‍ എത്തിയിരുന്ന ഏറ്റവും ഉയര്‍ന്ന ഒക്ടേന്‍ ഇന്ധനം.
ഒക്ടേന്‍ 100 ഇന്ധനത്തിന്റെ വരവോടെ ഈ മേഖലയില്‍ പല വികസിത രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ പേരും കൂട്ടിച്ചേര്‍ക്കപ്പെടും. മികച്ച ഇന്ധനം ഉപയോക്താക്കളിലെത്തിക്കാന്‍ രാജ്യം പ്രതിജ്ഞബദ്ധമാണെന്നും കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് അറിയിച്ചു.
Content Highlights: IndianOil Launches India's First 100 Octane Petrol 'XP100
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..