ഇന്ത്യയുടെ സ്വന്തം വന്ദേഭാരത് പറന്നു; 180 കിലോമീറ്റര്‍ റെക്കോഡ് വേഗത്തില്‍


ഓട്ടോമാറ്റിക് വാതിലുകളും 180 ഡിഗ്രിയില്‍ തിരിയുന്ന കൂടുതല്‍ സുഖപ്രദമായ കസേരകളും ശീതീകരിച്ച ചെയര്‍കാര്‍ കോച്ചുകളും ഇതിലുണ്ടാവും.

വന്ദേഭാരത് ട്രെയിൻ | Photo: PTI

ന്ത്യന്‍ റെയില്‍വേ കാത്തിരിക്കുന്ന വന്ദേഭാരത്-2 തീവണ്ടി പരീക്ഷണ ഓട്ടത്തില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ എന്ന റെക്കോഡ് വേഗം പിന്നിട്ടു. രാജസ്ഥാനിലെ കോട്ട-നഗ്ഡ സെക്ഷനിലാണ് തീവണ്ടി 120, 130, 150, 180 തുടങ്ങിയ വിവിധ വേഗപരിധിയില്‍ പരീക്ഷണ ഓട്ടം നടത്തിയതെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ട്വിറ്ററിലൂടെ അറിയിച്ചു. നിര്‍മാണത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും പരിശോധന പൂര്‍ത്തിയായി. പരീക്ഷണ ഓട്ടം വിജയകരമാവുകയും ചെയ്തു.

സുരക്ഷ അടക്കമുള്ള വിവിധ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന സെമി-ഹൈസ്പീഡ് തീവണ്ടിയാണ് വന്ദേഭാരത്. ഓട്ടോമാറ്റിക് വാതിലുകളും 180 ഡിഗ്രിയില്‍ തിരിയുന്ന കൂടുതല്‍ സുഖപ്രദമായ കസേരകളും ശീതീകരിച്ച ചെയര്‍കാര്‍ കോച്ചുകളും ഇതിലുണ്ടാവും. ഇതിനുപുറമെ, ഓട്ടോമാറ്റിക് ഫയര്‍ സെന്‍സറുകള്‍, സിസിടിവി ക്യാമറകള്‍, ജിപിഎസ് തുടങ്ങിയ ഫീച്ചറുകള്‍ നല്‍കി സുരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും.

2023 ഓഗസ്റ്റില്‍ 75 വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മിക്കാനാണ് ഐ.സി.എഫ് ലക്ഷ്യമിടുന്നത്. മുമ്പ് എത്തിയിട്ടുള്ള വന്ദേഭാരത് ട്രെയിനുകളെക്കാള്‍ ഭാരം കുറച്ചായിരിക്കും പുതിയ ട്രെയിനുകള്‍ എത്തിക്കുകയെന്നാണ് വിവരം. ഇതുവഴി ഏറെ സുഖകരമായ യാത്ര അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ഉപയോഗിച്ചായിരിക്കും ബോഗികള്‍ നിര്‍മിക്കുകയെന്നാണ് ഐ.സി.എഫ്. അറിയിച്ചത്. ഭാരം കുറവായതിനാല്‍ ഉയര്‍ന്നവേഗതയില്‍ പോലും യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖം തോന്നും.

ലോക്കോ പൈലറ്റുകള്‍ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഡോറുകളാണ് ബോഗികള്‍ക്ക് നല്‍കുന്നത്. കൂടുതല്‍ വിശാലമായിരിക്കും വിന്‍ഡോകള്‍. സീറ്റുകള്‍ക്ക് സമീപവും മറ്റും കൂടുതല്‍ ലഗേജ് സ്‌പേസുകള്‍ ഒരുങ്ങുന്നുണ്ട്. ഏറ്റവും മികച്ച രീതിയിലുള്ള ടോയ്ലറ്റുകളും ഉറപ്പുനല്‍കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തില്‍ 75 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ഇന്ത്യയിലെ 75 വലിയ പട്ടണങ്ങളിലൂടെ ഓടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയിട്ടുള്ളത്.

കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതിനായി കവച് സാങ്കേതികവിദ്യയാണ് പുതിയ ട്രെയനുകളില്‍ ഏര്‍പ്പാടാക്കിയിട്ടുള്ളത്. ഓരേ ട്രാക്കില്‍ രണ്ട് ട്രെയിനുകള്‍ ഒരുമിച്ച് വരികയാണെങ്കില്‍ ഓട്ടോമാറ്റിക് ബ്രേക്ക് പ്രവര്‍ത്തിക്കുമെന്നതാണ് കവച് സാങ്കേതികവിദ്യയുടെ പ്രധാന സവിശേഷത. വന്ദേഭാരത് തീവണ്ടികള്‍ക്ക് 16 വീതം കോച്ചുകളാണുണ്ടാകുക. വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന ചക്രങ്ങളും ആക്സിലുകളുമാണ് ഈ ട്രെയിനുകളില്‍ ഉപയോഗിക്കുന്നത്.

Content Highlights: indian railway conduct vande bharat train speed trails at 180 kmph


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented