ന്ത്യയിലെ ആദ്യ സോളാര്‍ എ.സി. ക്രൂയിസ് ബോട്ട് കേരളത്തിലൊരുങ്ങുന്നു. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിലാണിത് നിര്‍മിക്കുന്നത്. എറണാകുളത്തായിരിക്കും ബോട്ട് സര്‍വീസ് നടത്തുക. ഇരുനില ബോട്ടില്‍ നൂറുപേര്‍ക്ക് സഞ്ചരിക്കാം.

മുകളില്‍ ഒത്തുചേരലിന് ഉതകുന്ന വണ്ണം തുറസ്സായ നിലയിലാണ് നിര്‍മാണം. ബോട്ടിന്റെ അവസാന മിനുക്കുപണികള്‍ അരൂരില്‍ നടന്നുവരുന്നു. നിലവില്‍ ഇന്റീരിയര്‍ ജോലികളാണ് നടക്കുന്നതെന്നും ഫെബ്രുവരി ആദ്യം നീറ്റിലിറക്കാന്‍ സാധിക്കുമെന്നും ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍ പറഞ്ഞു.

മൂന്നു കോടിയുടെ മുതല്‍മുടക്കിലാണ് ബോട്ട് നിര്‍മിക്കുന്നത്. വൈദ്യുതിയിലും സോളാറിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ബോട്ടാണിത്. ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ മൂന്നു മണിക്കൂര്‍ വരെ യാത്ര ചെയ്യാം.

Content Highlights: India's first solar AC boat coming to kerala, Boat service in kerala, Solar boat, Electric Boat