സംസ്ഥാനത്ത് പത്തു വര്‍ഷത്തില്‍ വാഹനപ്പെരുപ്പം ക്രമാതീതമാവുകയും അപകട നിരക്ക് വളരെ കുറയുകയും ചെയ്തു. വാഹനങ്ങള്‍ മൂന്നിരട്ടിയായി. അപകടനിരക്കാകട്ടെ പകുതിയിലും താഴെയായി. കോവിഡ് കാലത്ത് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് കുറവായതിനാല്‍ അത് ഒഴിവാക്കിയുള്ള കണക്കാണിത്.
ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെയും സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിന്റെയും കണക്കുകള്‍ പ്രകാരം കോവിഡ് തുടക്കം മുതലുള്ള കണക്കെടുത്താല്‍ 2020-ല്‍ 2010-നെ അപേക്ഷിച്ച് വാഹനാപകടം നാലില്‍ ഒന്നായി ചുരുങ്ങി. മികച്ച റോഡും ഡ്രൈവിങ് അവബോധവും പോലീസിന്റേയും ഗതാഗത വകുപ്പിന്റെയും കര്‍ശന ഇടപെടലുമാണ് അപകടങ്ങള്‍ കുറയാന്‍ കാരണം.
വര്‍ഷം | വാഹനങ്ങളുടെ എണ്ണം | അപകടങ്ങള്‍ |
അപകടനിരക്ക്(ലക്ഷം വാഹനങ്ങള്‍ക്ക്) |
2010 | 53,97,652 | 35,633 | 660 |
2011 | 60,72,019 | 34,946 | 576 |
2012 | 68,70,354 | 35,282 | 514 |
2013 | 80,48,673 | 37,204 | 462 |
2014 | 85,47,966 | 35,198 | 412 |
2015 | 94,21,245 | 37,253 | 395 |
2016 | 1,01,71,813 | 39,137 | 385 |
2017 | 1,10,30,037 | 38,777 | 351 |
2018 | 1,20,42,691 | 38,734 | 322 |
2019 | 1,41,84,184 | 41,111 | 289 |
(2020 സെപ്റ്റംബര്‍ വരെ 20,012 റോഡപകടങ്ങള്‍ ഉണ്ടായി)
സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങളില്‍ 41 ശതമാനം ഇരുചക്ര വാഹനങ്ങളും 27 ശതമാനം കാറുകളുമാണ്.കേരളത്തിലെ വാഹനങ്ങളുടെ എണ്ണം 1,41,84,184 ആണ്.സംസ്ഥാനത്ത് 1,000 ആളുകള്‍ക്ക് 425 വാഹനങ്ങള്‍ എന്ന സ്ഥിതിയാണ്. ലോക വികസന സൂചകങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ 1,000 പേര്‍ക്ക് 18 വാഹനമാണ്.
ചൈനയില്‍ ഇത് 47-ഉം അമേരിക്കയില്‍ 507-ഉം ആണ്. അതായത് കേരളത്തിലെ വാഹനങ്ങളുടെ എണ്ണം ചൈനയേക്കാള്‍ വളരെ മുന്നിലും വികസിതരാജ്യങ്ങള്‍ക്ക് തുല്യവുമാണെന്നാണ്.
Content Highlights: In Kerala, The number of vehicles has tripled in ten years; Accident rate decreased