കൊച്ചി മാരിയറ്റ് ഹോട്ടല്‍ ഒരു വേറിട്ട കലാപ്രദര്‍ശന വേദിയായി. കലയും സംഗീതവും അത്യപൂര്‍വ രുചി വൈവിധ്യങ്ങളും ഒന്നിച്ച 'ആര്‍ട്ട്‌ ബ്രഞ്ച്' അതിഥികള്‍ക്ക് വ്യത്യസ്ത അനുഭവമായി. ചിത്രകാരന്‍ തോട്ടാ ലക്ഷ്മീനാരായണയുടെ വിരല്‍ത്തുമ്പുകളില്‍ മെഴ്സിഡസ് ബെന്‍സ് കാര്‍ ഒരു കാന്‍വാസായി മാറുകയായിരുന്നു. തത്സമയമായാണ് അദ്ദേഹം ചിത്രം വരച്ചത്.

ഭക്ഷ്യവിഭവങ്ങള്‍ ഒരേസമയം കാന്‍വാസും ചിത്രങ്ങളുമായി മാറിയ പെയ്ന്റ് യുവര്‍ പിസയും എക്സിക്യുട്ടീവ് ഷെഫ് രവീന്ദര്‍ പന്‍വാറിന്റെ ഫുഡ് ക്രാഫ്റ്റ് വൈഭവവും ആര്‍ട് ബ്രഞ്ചിനെ വ്യത്യസ്തമാക്കി.

പുത്തന്‍ മെഴ്സിഡസ് ബെന്‍സില്‍ രാവിലെ ഒമ്പത് മണിയോടെ തോട്ടാ ലക്ഷ്മീനാരായണ ആരംഭിച്ച ചിത്രരചന വൈകീട്ട് നാലു മണിയോടെ പൂര്‍ത്തിയാകുമ്പോള്‍ കാര്‍ വര്‍ണങ്ങള്‍ ചാലിച്ച ആര്‍ട് ഇന്‍സ്റ്റലേഷനായി മാറി.

രുചിയെഴുത്തിലും വൈന്‍ രുചിയിലും സ്‌പെഷ്യലിസ്റ്റായ ജ്യോതീ ബലാനി ക്യൂറേറ്റ് ചെയ്ത ആര്‍ട് ബ്രഞ്ചില്‍ കലാ സംഗീത രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു. രാജശ്രീ മോട്ടോഴ്സുമായി സഹകരിച്ചാണ് ആര്‍ട് ബ്രഞ്ച് സംഘടിപ്പിച്ചത്.

Content Highlights: Images Drawn On Mercedes Benz Car