അപകട സാധ്യതയുമായി ബസുകളില്‍ അനധികൃത എ.സി


എം.ബി. ബാബു

നിര്‍മാണ ഘട്ടത്തില്‍ത്തന്നെ ശീതീകരണ സംവിധാനമുള്ള ബസുകള്‍ക്ക് മാത്രമേ അനുമതി നല്കാവൂ എന്നാണ് നിയമം. എന്നാല്‍, സാധാരണ ബസായി രജിസ്റ്റര്‍ ചെയ്ത ശേഷം എ.സി. ഘടിപ്പിച്ച നൂറുകണക്കിന് ബസുകളാണിപ്പോള്‍ നിരത്തിലുള്ളത്.

തൃശ്ശൂര്‍: ബസ്സുകളില്‍ നിയമം മറികടന്ന് എ.സി. സ്ഥാപിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്. നിര്‍മാണ ഘട്ടത്തില്‍ത്തന്നെ ശീതീകരണ സംവിധാനമുള്ള ബസുകള്‍ക്ക് മാത്രമേ അനുമതി നല്കാവൂ എന്നാണ് നിയമം. എന്നാല്‍, സാധാരണ ബസായി രജിസ്റ്റര്‍ ചെയ്ത ശേഷം എ.സി. ഘടിപ്പിച്ച നൂറുകണക്കിന് ബസുകളാണിപ്പോള്‍ നിരത്തിലുള്ളത്. വേനലില്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് എ.സി. ഘടിപ്പിക്കുന്നത്.

രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് നിരത്തില്‍ വിലക്കുണ്ട്. ശീതീകരിക്കാനായി സ്ഥാപിച്ച എ.സി.യും മറ്റ് ഭാഗങ്ങളും അഴിച്ചുമാറ്റുകയോ വാഹനം പിടിച്ചെടുക്കുകയോ ചെയ്യണമെന്നാണ് നിയമം. എന്നാല്‍, ഒരു നടപടിയും ഉണ്ടാകാറില്ല. ഇത്തരം വാഹനങ്ങളില്‍ എ.സി.യില്‍നിന്ന് തീപടര്‍ന്ന സംഭവം കൊച്ചിയിലും കൊല്ലത്തും ഉണ്ടായിട്ടുണ്ട്.

വാഹനനിര്‍മാതാക്കളുടെ ബസ് ഷാസികളില്‍ ശക്തിയേറിയ എഞ്ചിനില്‍നിന്നു തന്നെയാണ് എ.സി.ക്കായി ഊര്‍ജം ഉപയോഗിക്കുന്നത്. ഈ എഞ്ചിനുകള്‍ വാഹനത്തിന്റെ മുന്നിലായതിനാല്‍ ആവശ്യമായ വായു ലഭിക്കും. പിന്നീട് എ.സി. ഘടിപ്പിക്കുന്ന ബസിന്റെ എഞ്ചിന് ശക്തി കുറവായിരിക്കും. അതുകൊണ്ടുതന്നെ മറ്റൊരു എഞ്ചിന്‍ ഇതിന് പ്രത്യേകമായി വേണ്ടിവരുന്നു. ബസിന്റെ അടിയില്‍ ഒരു വശത്ത് ജീപ്പിന്റെ യന്ത്രവും ബാറ്ററിയും ഡീസല്‍ ടാങ്കും ഘടിപ്പിച്ചാണ് എ.സി. സ്ഥാപിക്കുന്നത്. അടിയിലുള്ള എഞ്ചിന് ആവശ്യത്തിന് വായു ലഭിക്കാത്തതിനാല്‍ ചൂടായി തീപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

ഒരു വശത്തെ അമിതഭാരം കാരണം നില തെറ്റി വണ്ടി മറിയാനും സാധ്യതയുണ്ട്. മറ്റൊരു എഞ്ചിന്‍ ഘടിപ്പിക്കാനായി വലതു വശത്തുള്ള ഡീസല്‍ ടാങ്ക് ഇടതുവശത്തേക്ക് മാറ്റാറുണ്ട്. ഇതും നിയമലംഘനമാണ്. ബസിന്റെ ഇടതുവശത്തുകൂടി കയറുകയും ഇറങ്ങുകയും ചെയ്യുന്ന യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഡീസല്‍ ടാങ്ക് വലതുവശത്ത് നിര്‍മാണഘട്ടത്തില്‍ത്തന്നെ സ്ഥാപിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented