അസുരന്‍, ആടുതോമ, കിരാതന്‍ നെഗറ്റീവ് പേരാണ് ട്രെന്‍ഡ്‌; തലയെടുപ്പിന് ലൈറ്റും പുകയും സൗണ്ടും വേറെ


മാത്യു ദേവസ്യ

കാതടപ്പിക്കുന്ന പാട്ടും രാത്രിയില്‍ ലേസര്‍ ലൈറ്റും ഉണ്ടെങ്കിലേ ചെറുപ്പക്കാര്‍ ഓട്ടം വിളിക്കു എന്ന സ്ഥിതിയാണുള്ളതെന്ന് ബസ് ജീവനക്കാര്‍ പറയുന്നു.

ടൂറിസ്റ്റ് ബസ് | Photo: Facebook

കാതടപ്പിക്കുന്ന ശബ്ദവും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും ബസിന്റെ തലയെടുപ്പും നോക്കിയാണ് വിനോദയാത്രകള്‍ക്ക് ബസുകള്‍ പുതുതലമുറ തിരഞ്ഞെടുക്കുന്നത്. യാത്രാസുരക്ഷ മാറ്റിനിര്‍ത്തി മോടികൂട്ടി നിരത്തിലിറങ്ങുന്ന ഇത്തരം ടൂറിസ്റ്റ് ബസുകള്‍ക്ക് ആരാധകവൃന്ദങ്ങള്‍ ഏറെയാണ്. ആരാധകരെ കൂട്ടാന്‍ ബസ് ജീവനക്കാര്‍ നടത്തുന്ന അഭ്യാസങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കൊല്ലത്ത് ബസിന്റെ മുകളില്‍ ഇലട്രിക് പൂത്തിരി കത്തിച്ച സംഭവം ഏറെ വിവാദമുണ്ടാക്കി. മൈതാനങ്ങളില്‍ അഭ്യാസപ്രകടനം നടത്തി വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലിട്ട് ആരാധകശ്രദ്ധ നേടുന്ന പരിപാടികളും പതിവാണ്. അസുരനെന്നും ആടുതോമയെന്നും കിരാതനെന്നുമൊക്കെ നെഗറ്റീവ് പേരുകള്‍ക്കാണ് പ്രിയമേറെ.

പിടിക്കും ഊരും, പിന്നെ പിടിപ്പിക്കുംപരിശോധനകള്‍ നടത്തുമ്പോള്‍ മാത്രം ഊരിവെച്ചശേഷം പിന്നെ വാഹനങ്ങളില്‍ നിയമവിരുദ്ധമായ സാധനങ്ങള്‍ പിടിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രചെയ്യുമ്പോള്‍ കേരളം വിട്ടശേഷം സൗണ്ട് സിസ്റ്റവും ലൈറ്റുകളും പിടിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായി മോട്ടര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.

ചട്ടം വഴിമാറുന്നത് ഇങ്ങനെ

• ഡ്രൈവറുടെ ശ്രദ്ധതിരിക്കുന്നതൊന്നും ബസിനുള്ളില്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ബസുകളില്‍ ഡാന്‍സ് ഫ്ളോറുകള്‍ തയ്യാര്‍.

• ബസിനുള്ളില്‍ മാത്രമുണ്ടായിരുന്ന ലേസര്‍ ലൈറ്റുകള്‍ പുറത്തേക്കും.

• പാനല്‍ ഘടിപ്പിച്ചുള്ള ലൈറ്റിങ്ങാണ് ട്രെന്‍ഡ്.

• എതിരേവരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടാക്കുന്ന രീതിയിലുള്ള ലൈറ്റിങ്ങും

• അനുവദനീയമായതിലും കൂടുതല്‍ ശബ്ദസംവിധാനങ്ങള്‍.

നിയമലംഘനങ്ങളോട് പ്രിയം

കാതടപ്പിക്കുന്ന പാട്ടും രാത്രിയില്‍ ലേസര്‍ ലൈറ്റും ഉണ്ടെങ്കിലേ ചെറുപ്പക്കാര്‍ ഓട്ടം വിളിക്കു എന്ന സ്ഥിതിയാണുള്ളതെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. സ്‌റ്റൈല്‍ കൂടുതലുള്ള വാഹനങ്ങളോടാണ് യുവതി-യുവാക്കള്‍ക്ക് പ്രിയം. അധിക ഒരുക്കിന് ടൂറിസ്റ്റ് ബസുകാര്‍ക്കിടയില്‍തന്നെ മത്സരമുണ്ട്. ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് പേജുകളില്‍ ട്രെന്‍ഡിങ് ആകുന്ന വാഹനങ്ങളോടാണ് യാത്രക്കാര്‍ക്കും ഇഷ്ടമെന്ന് ജീവനക്കാരന്‍ പറഞ്ഞു.

പിഴ ഇങ്ങനെ

• അനധികൃത രൂപമാറ്റം (ലൈറ്റ്, ശബ്ദം തുടങ്ങിയവയ്ക്ക് ഒരോന്നിനും) 5,000.

• സ്പീഡ് ഗവേര്‍ണര്‍ വിച്ഛേദിച്ചാല്‍ 7500

• എയര്‍ഹോണ്‍ 2000

• അമിതമായി ആളെ കയറ്റുന്നതിനും ബസിന്റെ മുകളില്‍ കയറിയുള്ള ആഘോഷങ്ങള്‍ തുടങ്ങിയവയ്ക്കും നടപടിയെടുക്കാം.

• ബസിന്റെ പെര്‍മിറ്റ് റദ്ദാക്കല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടികളും സ്വീകരിക്കാം.

പരിശോധന ഉണ്ടാകുമെന്ന വിവരംസ്പീക്കറും ലൈറ്റുകളും ഊരിമാറ്റി ഉടമകള്‍

പാലക്കാട് വടക്കഞ്ചേരിയിലെ ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധയുണ്ടാകുമെന്ന വിവരത്തെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകളിലെ സ്പീക്കറുകളും ലൈറ്റുകളും മറ്റും ഉടമകള്‍ ഊരി മാറ്റി. ബസുകളിലെല്ലാം പെട്ടെന്ന് ഊരി മാറ്റാവുന്ന പോര്‍ട്ടബിള്‍ സ്പീക്കറും ലൈറ്റുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത്തരം ഇലക്ട്രിക്കല്‍ സാധനങ്ങളാണ് ഊരി മാറ്റിയത്. പരിശോധന ഉണ്ടായാല്‍ വാഹന വകുപ്പിന്റെ പിഴയില്‍നിന്നും ഉടമകള്‍ക്ക് രക്ഷപ്പെടാനാകും.

ബസ് പരിശോധിക്കുന്ന സമയത്ത് കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് മാത്രമേ മോട്ടോര്‍ വാഹന വകുപ്പിന് പിഴ ഈടാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലം പെരുമണ്‍ എന്‍ജിനീയറിങ് കോളേജില്‍ വിനോദയാത്രയ്ക്കുപോയ ബസിനുമുകളില്‍ പൂത്തിരി കത്തിച്ച്, തീ പടര്‍ന്ന സംഭവത്തെ തുടര്‍ന്നും വാഹനവകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്ക് മുമ്പേ ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉടമകള്‍ ഊരി മാറ്റിയിരുന്നു.

Content Highlights: Illegal modifications in tourist buses and Negative second names, DJ Floor with light and sound


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented