പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ദുബായ്: പഴയ വാഹനങ്ങള്‍ വേണ്ടവിധം പരിപാലിച്ചില്ലെങ്കില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയുണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. നിശ്ചിത സമയങ്ങളില്‍ പഴയ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയിരിക്കണം. പരിപാലനത്തിന്റെ അഭാവം, വാഹനങ്ങളുടെ എന്‍ജിന്‍ ഓഫ് ചെയ്യാതെ ഏറെനേരം പാര്‍ക്കു ചെയ്യുക, പവര്‍ ബൂസ്റ്ററുകള്‍ ഉള്‍പ്പടെ പരിഷ്‌കരിക്കുക തുടങ്ങിയവയാണ് വാഹനങ്ങളില്‍നിന്ന് വിഷബാധയുണ്ടാകാനുള്ള മൂന്ന് പ്രധാന കാരണങ്ങള്‍.
'പഴയ വാഹനങ്ങള്‍ പരിശോധിക്കാനും പുതുക്കാനുമുള്ള മാനദണ്ഡങ്ങള്‍' എന്ന വിഷയത്തില്‍ നടന്ന ബോധവത്കരണത്തിലാണ് പോലീസ് ഇക്കാര്യമറിയിച്ചത്. വാഹനത്തില്‍ വായുനിലവാരം ഉറപ്പാക്കാനായി പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വ്യവസായ നൂതന സാങ്കേതിക മന്ത്രാലയത്തിലെ സ്‌പെസിഫിക്കേഷന്‍സ് വകുപ്പ് ആക്ടിങ് ഡയറക്ടര്‍ യൂസഫ് അല്‍ മസ്റൂഖി സംസാരിച്ചു.
ദീര്‍ഘനേരം വാഹനത്തിന്റെ എന്‍ജിനും എ.സി.യും ഒന്നിച്ച് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ എ.സി. വെന്റുകളിലൂടെ വിഷപ്പുക വാഹനത്തിലെത്തുന്നു. അതുപോലെ വാഹനത്തിന്റെ ശബ്ദവും വേഗതയും വര്‍ധിപ്പിക്കാന്‍ വരുത്തുന്ന മാറ്റങ്ങളും അപകടത്തിന് കാരണമാകും - പോലീസ് പറഞ്ഞു. .
പ്രത്യേക ഗന്ധമോ നിറമോ ഇല്ലാത്തതിനാല്‍ വാതകത്തിന്റെ വായുവിലെ സാന്നിധ്യം കണ്ടുപിടിക്കാന്‍ പ്രയാസമാണെന്ന് ഈ രംഗത്തെ വിദഗ്ധനും സ്‌പെഷ്യലൈസ്ഡ് ഫൊറന്‍സിക് എവിഡന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറുമായ ഇബ്ത്തിസാം അബ്ദ് അല്‍ റഹ്‌മാന്‍ അല്‍ അബ്ദൗലി പറഞ്ഞു. വിഷപ്പുക ശ്വസിക്കുമ്പോള്‍ തലവേദന, ക്ഷീണം, തലചുറ്റല്‍, ഛര്‍ദി തുടങ്ങിയ അനുഭവപ്പെടും.
ദീര്‍ഘനേരമിങ്ങനെ ശ്വസിക്കുന്നത് മരണത്തിന് കാരണമാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വിഷപ്പുക ശ്വസിച്ചതായി സംശയമുണ്ടെങ്കില്‍ ഉടന്‍ വായുസഞ്ചാരമുള്ള പ്രദേശത്തേക്ക് മാറണമെന്നും അടിയന്തര വൈദ്യസഹായം തേടണമെന്നും പോലീസ് ഓര്‍മിപ്പിച്ചു.
Content Highlights: If an old vehicle is not maintained, there is a risk of toxic fumes, vehicle service should proper


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..