ന്യൂഡല്‍ഹി: മറ്റു കാര്‍ നിര്‍മാതാക്കളുടെ ചുവടുപിടിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ കമ്പനിയായ ഹ്യുണ്ടായ് ഇന്ത്യയും വില വര്‍ധിപ്പിക്കുന്നു. വിവിധ മോഡലുകള്‍ക്ക് രണ്ടു ശതമാനം വരെയായിരിക്കും വര്‍ധിപ്പിക്കുക. ജനുവരിയില്‍ പുതിയ വില പ്രാബല്യത്തില്‍ വരും. 

അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്ന സാഹചര്യത്തിലാണ് വില ഉയര്‍ത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്ന് ഹ്യുണ്ടായ് ഇന്ത്യ ഡയറക്ടര്‍ സെയില്‍ ആന്‍ഡ് മാര്‍ക്കറ്റിങ് രാകേഷ് ശ്രീവാസ്തവ അറിയിച്ചു. മാരുതി ഉള്‍പ്പെടെ മറ്റു കമ്പനികളും ജനുവരിയില്‍ വില വര്‍ധിപ്പിക്കുകയാണ്. 

Content Highlights: Hyundai to hike prices by up to 2 percent from January