വാഹനത്തിന്റെ ഉടമസ്ഥാവകാശം: ഉറ്റവരെ ഉൾപ്പെടുത്താം


ബി. അജിത് രാജ്

Vehicle
തിരുവനന്തപുരം: വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന് പിന്തുടർച്ചാവകാശിയെ നിർദേശിക്കാം. പുതിയ വാഹനങ്ങൾക്കും നിലവിലുള്ളവയ്ക്കും നോമിനിയെ ഉൾക്കൊള്ളിക്കാനുള്ള അവസരം ഉടമയ്ക്ക് നൽകിക്കൊണ്ട് വാഹന രജിസ്‌ട്രേഷൻ വെബ്‌സൈറ്റിൽ മാറ്റംവരുത്തി. ഉടമയുടെ മരണത്തെത്തുടർന്നുള്ള അവകാശത്തർക്കം ഒഴിവാക്കാനും കൈമാറ്റത്തിന്റെ സങ്കീർണതകൾ ലഘൂകരിക്കാനും പുതിയ സംവിധാനത്തിൽ കഴിയും.

ഉടമ മരിച്ചാൽ നിലവിലുള്ള അവകാശികളുടെയെല്ലാം വാദം കേട്ടശേഷമാണ് ഉടമസ്ഥാവകാശം മാറ്റിയിരുന്നത്. അവകാശികൾ തമ്മിൽ സമവായം ഉണ്ടായെങ്കിൽ മാത്രമേ ഉടമസ്ഥാവകാശം മാറ്റാൻ കഴിയുകയുള്ളൂ. മാത്രമല്ല, എല്ലാവരും മോട്ടോർ വാഹന വകുപ്പ് ഓഫീസിലെത്തി സാക്ഷ്യപത്രം നൽകണം. അവകാശികൾ അറിയാതെ വാഹനം കൈമാറ്റം ചെയ്യുന്നത് തർക്കത്തിന് ഇടയാക്കിയതിനെത്തുടർ ന്നാണ് നേരിട്ടുള്ള സാക്ഷ്യപത്രം നിർബന്ധമാക്കിയത്. അവകാശത്തർക്കവുമായി ബന്ധപ്പെട്ട് വിവിധ ഓഫീസുകളിലായി 400-ഓളം കേസുകൾ നിലവിലുണ്ട്.

ഇങ്ങനെ ചേർക്കാം

രജിസ്‌ട്രേഷൻ രേഖകളിൽ സ്വന്തം മൊബൈൽ നമ്പർ ഉള്ളവർക്കു മാത്രമാണ് നോമിനിയെ ചേർക്കാനുള്ള അവസരം ലഭിക്കുക. മൊബൈൽ നമ്പറിലേക്കാണ് ഒറ്റത്തവണ പാസ്‌വേഡ്‌ വരുക. vahan.parivahan.gov.in-ൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ നൽകി പ്രവേശിക്കണം. സർവീസസ് എന്ന ടാബിൽനിന്ന്‌ അഡീഷണൽ സർവീസസിൽ ആഡ് നോമിനി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. എൻജിൻ, ഷാസി നമ്പറുകൾക്കൊപ്പം രജിസ്‌ട്രേഷൻ തീയതിയും രജിസ്‌ട്രേഷൻ കാലാവധിയുംരേഖപ്പെടുത്തണം. നോമിനിയുടെ പേരും ഉടമയുമായുള്ള ബന്ധവും ഉൾക്കൊള്ളിക്കാം. ഉടമ മരിച്ചാൽ അവകാശിക്ക് വാഹനം തന്റെ പേരിലാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകാം. ഉടമയുടെ മരണസർട്ടിഫിക്കറ്റും നോമിനിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. നോമിനിയെ ഉൾപ്പെടുത്തുന്നതിന് ഫീസ് ഇല്ല.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented