ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ നടപ്പുവര്‍ഷം ഏപ്രില്‍-ജനുവരി കാലയളവില്‍ 51,63,559 യൂണിറ്റ്‌ ഇരുചക്രവാഹനങ്ങള്‍ വിറ്റു. മുന്‍വര്‍ഷം ഇതേ കാലയളവിലേതിനെക്കാള്‍ 22 ശതമാനം കൂടുതലാണിത്. കമ്പനിയുടെ ഇന്ത്യയിലെ 17 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ആദ്യമായിട്ടാണ് പത്തു മാസത്തെ വില്‍പ്പന 50 ലക്ഷം യൂണിറ്റിനു മുകളിലെത്തുന്നത്. സ്‌കൂട്ടര്‍ വില്‍പ്പന 10 മാസക്കാലത്ത് 20 ശതമാനം വളര്‍ച്ചയോടെ 32,31,297 യൂണിറ്റിലെത്തിയപ്പോള്‍ മോട്ടോര്‍സൈക്കിള്‍ വില്‍പ്പന 23 ശതമാനം വളര്‍ച്ചയോടെ 16,36,296 യൂണിറ്റായി.

2018-ലെ ആദ്യ മാസത്തില്‍ കമ്പനി മികച്ച വില്‍പ്പനയാണ് നടത്തിയത്. ജനുവരിയിലെ മൊത്തം വില്‍പ്പന 5,17,732 യൂണിറ്റാണ്. മുന്‍വര്‍ഷത്തെക്കാള്‍ 33 ശതമാനം കൂടുതലാണ്. സ്‌കൂട്ടര്‍ വില്‍പ്പന 40 ശതമാനം വളര്‍ച്ചയാണ് ജനുവരിയില്‍ കാണിച്ചത്. കഴിഞ്ഞ പത്തു മാസത്തിനുള്ളില്‍ ഒമ്പതുലക്ഷം പുതിയ ഉപഭോക്താക്കളെ നേടാന്‍ കഴിഞ്ഞുവെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെ ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന പകുതിയും ഗ്രാമീണ, അര്‍ധഗ്രാമീണ മേഖലയില്‍നിന്നാണ്. പുതിയ ബജറ്റ് വിപണിയില്‍ പോസറ്റീവ് ഇംപാക്ട് ഉണ്ടാക്കുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.

Content Highlihts; Honda sales cross 5 million mark in record 10 months