ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ വിറ്റഴിച്ച മൂന്നു മോഡലുകളില്‍ നിന്നായി 56,194 യൂണിറ്റുകള്‍ പരിശോധനയ്ക്കായി വിളിക്കുന്നു. എവിയേറ്റര്‍, ആക്ടീവ 125, ഗ്രാസിയ എന്നീ മോഡലുകളുടെ 56,194 യൂണിറ്റുകളാണ് ഇതില്‍പ്പെടുന്നത്. ഈ വാഹനങ്ങളുടെ ഫ്രന്‍ഡ് സസ്പെന്‍ഷനില്‍ തകരാര്‍ കണ്ടെത്തിയതിനാലാണ് പരിശോധനയ്ക്കായി വിളിച്ചത്.

2018 ഫെബ്രവരി ഏഴിനും മാര്‍ച്ച് 16-നും ഇടയില്‍ നിര്‍മിച്ച വാഹനങ്ങളാണ് കമ്പനി പരിശോധനയ്ക്കായി വിളിക്കുന്നത്. തകരാറുകള്‍ സൗജന്യമായി പരിഹരിച്ചു കൊടുക്കുമെന്ന് കമ്പനി അറിയിച്ചു. കമ്പനി ഉപഭോക്താക്കളെ ഡീലര്‍മാര്‍ മുഖാന്തരം ഫോണിലൂടെയോ, ഇ-മെയിലിലൂടെയോ, എസ്.എം.എസിലൂടെയോ വിവരം അറിയിക്കും. 

Content Highlights; Honda recalls 56,194 units of Aviator, Activa 125, Grazia